കൊല്ലം: നീറ്റ് പരീക്ഷയ്ക്കെത്തി വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ച സംഭവത്തിൽ വൻ പ്രതിഷേധം. കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം ഇതോടെ ശൂരനാട് സ്വദേശി റൂറല്‍ എസ്പിക്കും വിദ്യാർഥികൾ വിവിധ പോലീസ് സ്റ്റേഷനുകളിലും പരാതി നൽകി.
ആയൂർ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയില്‍ വെച്ചായിരുന്നു ദേശീയ മെഡിക്കല്‍ യുജി പ്രവേശന പരീക്ഷയായ നീറ്റ് നടന്നത്. പ്രവേശന കവാടത്തിൽ വച്ച് തന്നെ വിദ്യാർഥിനികളുടെ വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തതായി കുട്ടികൾ ആരോപിക്കുന്നു. ലോഹവസ്തു അടി വസ്ത്രത്തില്‍ ഉണ്ടെന്ന കാരണം പറഞ്ഞാണ് വിദ്യാര്‍ഥിനികളെ മാനസികമായി പീഡിപ്പിച്ചതെന്നാണ് പരാതി.
തുടർന്ന് നിർബന്ധപൂർവ്വം കുട്ടികളുടെ അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തതായിട് പരാതിയുണ്ട്. ഉദ്യോഗസ്ഥരുടെ നടപടി തങ്ങളെ മാനസികമായി ഏറെ തളര്‍ത്തുകയും അപമാനിക്കുകയും ചെയ്തതായും വിദ്യാര്‍ഥിനികൾ പറയുന്നു. അതിനിടയിൽ കെഎസ് യു ഉൾപ്പടെ വിവിധ വിദ്യാർത്ഥിസംഘടനകൾ കോളേജിൽ പ്രതിഷേധ സമരവുമായി എത്തി.
.
പ്രവർത്തകർ കോളേജിലേക്ക് തള്ളിക്കയറി.പ്രതിഷേധിച്ച പ്രവർത്തകർക്ക് നേര പോലിസ് ലാത്തി ചാർജ് നടത്തി പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളു മുണ്ടായി. പിന്നിട്ട് പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.കോളേജിലേക്ക് എ.ഐ.വൈ.എഫ് പ്രവർത്തകരും മാര്‍ച്ച് നടത്തി.
ALSO READ: Monkey Pox Updates: മങ്കിപോക്സ് ലക്ഷണങ്ങളുമായി കണ്ണൂർ സ്വദേശി,സ്രവം വിദഗ്ധ പരിശോധനയ്ക്ക്
അതേസമയം സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ ജില്ലാ പോലീസ് മേധാവിയോടും കോളേജ് അധികൃതരോടും സമഗ്രമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ യുവജന കമ്മീഷൻ ആവശ്യപെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...