Nedumudi Venu: അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ (Nedumudi Venu) സംസ്‌കാരം ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെസംസ്‌കാര ചടങ്ങുകൾ നടക്കും.   

Written by - Zee Malayalam News Desk | Last Updated : Oct 12, 2021, 10:21 AM IST
  • നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന്
  • ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംസ്കാരം
  • തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ചടങ്ങുകൾ നടക്കും
  • രാവിലെ 10:30 മുതൽ 12:30 വരെ ഭൗതികശരീരം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വയ്‌ക്കും
Nedumudi Venu: അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സംസ്കാരം ഇന്ന്

തിരുവനന്തപുരം: അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ (Nedumudi Venu) സംസ്‌കാരം ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെസംസ്‌കാര ചടങ്ങുകൾ നടക്കും. 

രാവിലെ 10:30 മുതൽ 12:30 വരെ ഭൗതികശരീരം (Nedumudi Venu) അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വയ്‌ക്കും. ഇന്നലെ രാത്രി വൈകിയും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് കുണ്ടമൻകടവിലെ വീട്ടിലേക്ക് എത്തിയത്.  

Also Read: Breaking News: മലയാളികളെ വിസ്മയിപ്പിച്ച പ്രിയ നടൻ നെടുമുടിവേണു ഓർമ്മയായി

ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം. 73 വയസ്സായിരുന്നു. ഉദര സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ ചികിത്സയിരിക്കേ ഇന്നലെ രാവിലെയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.  

മരണ സമയത്ത് അദ്ദേഹത്തിന്റെ മക്കളും ബന്ധുക്കളും ആശുപത്രിയിൽ ഉണ്ടായിരുന്നു. നെടുമുടിവേണുവിന്റെ മരണം മലയാള സിനിമാ ലോകത്തിന് വൻ നഷ്ടമാണെന്ന കാര്യത്തിൽ സംശയമില്ല.  നെടുമുടി വേണുവിന്റെ ആരോഗ്യനില വഷളാണെന്ന വാർത്ത പുറത്തുവന്നതോടെ സുരേഷ്ഗോപി ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തിയിരുന്നു.  

Also Read:  Nedumudi Venu: നെടുമുടി വേണുവിന്റെ വിയോ​ഗം സാംസ്‌കാരിക രംഗത്തിന് അപരിഹാര്യമായ നഷ്ടമെന്ന് മുഖ്യമന്ത്രി

മലയാളത്തിലും തമിഴിലുമൊക്കെയായി 500 ഓളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.  മൂന്ന് ദേശീയ പുരസ്‌കാരങ്ങളും 6 സംസ്ഥാന പുരസ്‌കാരങ്ങളും ഈ മഹാനടൻ നേടിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്കൂൾ അധ്യാപകനായിരുന്നു പികെ കേശവൻപിള്ളയുടേയും കുഞ്ഞിക്കൂട്ടിയമ്മയുടേയും അഞ്ച് മക്കളിൽ ഇളയവനായിരുന്നു വേണുഗോപാൽ എന്ന ഈ നെടുമുടി വേണു.  

പഠിക്കുന്ന കാലത്ത് സാംസ്ക്കാരിക പ്രവർത്തനനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം നാടക കളരിയിൽ നിന്നാണ് സിനിമയിൽ എത്തിയത്.  ഇതിനിടയിൽ പാരലൽ കോളേജ് അദ്ധ്യാപകനായും കലാകൗമുദിയിൽ പത്രപ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.   എന്തായാലും അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്.   

Also Read: Nedumudi Venu: ​ഗഞ്ചിറയിൽ താളമിട്ട് നെടുമുടി വേണു, വീഡിയോ പങ്കുവച്ച് രാജീവ് മേനോൻ

അദ്ദേഹം അടുത്ത അഭിനയിച്ച ചിത്രമാണ്  'ആണും പെണ്ണും' .    അത് തിയേറ്ററിലും ഡിജിറ്റൽ പ്ലാറ്റുഫോമിലുമായിട്ടാണ്  പ്രദർശനത്തിനെത്തിയത്.   കൂടാതെ ഡോ: ബിജു സംവിധാനം ചെയ്യുന്ന 'ഓറഞ്ച് മരങ്ങളുടെ വീട്' എന്ന സിനിമയിലും അദ്ദേഹം പ്രധാനവേഷം ചെയ്തിട്ടുണ്ട്. 

ഇതിനിടയിൽ കമൽ ഹാസന്റെ 'ഇന്ത്യൻ 2' വിലും അദ്ദേഹം വേഷമിടുമെന്ന വാർത്ത പുറത്തുവന്നിരുന്നു.  തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന പ്രിയദർശന്റെ  'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News