കൊച്ചി: ആഴക്കടലിൽ ലഹരിവേട്ടക്കേസിൽ പിടിയിലായ പാക്കിസ്ഥാൻ പൗരൻ കാരിയറെന്ന് നർകോട്ടിക് കൺട്രോൾ ബ്യൂറോ. 25,000 കോടി രൂപയുടെ ലഹരിമരുന്ന് പാക്കിസ്ഥാനിലുള്ള ലഹരിക്കടത്തുകാരനുവേണ്ടിയാണ് കടത്തിയതെന്ന് സുബൈർ ദേരാക്ഷാൻദെ പറഞ്ഞു. പാകിസ്ഥാൻ പൗരനായ സുബൈർ ഇറാനിലാണ് താമസിക്കുന്നത്.
ഈ ദൗത്യം പൂർത്തിയാക്കുന്നതിലൂടെ വലിയ തുകയാണ് അവർ സുബൈറിന് വാഗ്ദാനം ചെയ്തത്. ഇത് മുന്നിൽ കണ്ടാണ് പേരില്ലാത്ത ബോട്ടിൽ ഇന്ത്യൻ അതിർത്തിയിലേക്കു മയക്കു മരുന്നുമായി എത്തിയതെന്നാണ് ഇയാൾ എൻസിബി ക്ക് നൽകിയ മൊഴി.
ALSO READ: തമിഴ്നാട്ടിൽ നിന്നും കഞ്ചാവും പാൻമസാലയുമടക്കം കേരളത്തിലേക്ക്; പിന്നിൽ വൻ സംഘമെന്ന് റിപ്പോർട്ട്!
കഴിഞ്ഞ 10 നാണ് രഹസ്യ വിവരത്തെ തുടർന്ന് ആഴക്കടലിൽവച്ച് നാവികസേന ബോട്ട് വളഞ്ഞ് ലഹരിമരുന്ന് പിടികൂടിയത്. 132 കെട്ടുകൾക്കുള്ളിലായി 2525 പ്ലാസ്റ്റിക് പെട്ടികളിലായാണ് ലഹരിമരുന്ന് ഇവിടേക്ക് എത്തിച്ചത്. റിമാൻഡിലുള്ള സുബൈറിനെ കസ്റ്റഡിയിൽവാങ്ങാൻ അന്വേഷണസംഘം അടുത്തദിവസം അപേക്ഷ നൽകുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...