Mullapperiyar Baby Dam Row : മുല്ലപ്പെരിയാർ ബേബി ഡാം മരംമുറി വിവാദത്തിൽ സുപ്രധാന രേഖ പുറത്ത് വന്നു

പിസിസിഎഫിന്റെ ഉത്തരവിലുള്ളത് പ്രകാരം  നവംബർ ഒന്നിന് ജലവിഭവ സെക്രട്ടറി വിളിച്ച യോഗ പ്രകാരമാണ് മരംമുറിക്കാൻ അനുമതി നൽകിയിട്ടുള്ളത്.

Written by - Zee Malayalam News Desk | Last Updated : Nov 11, 2021, 12:54 PM IST
  • തീരുമാനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 17 ന് നടത്തിയ യോഗത്തിന്റെ മിനിറ്റ്‌സാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
  • കേരളത്തിന്റെയും (Kerala) തമിഴ്‌നാടിന്റെയും (Tamilnadu) പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.
  • ഈ യോഗത്തിൽ മരം മുറിക്കണനല്ല അനുമതി ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ പരിഗണയിലാണെന്ന് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
  • പിസിസിഎഫിന്റെ ഉത്തരവിലുള്ളത് പ്രകാരം നവംബർ ഒന്നിന് ജലവിഭവ സെക്രട്ടറി വിളിച്ച യോഗ പ്രകാരമാണ് മരംമുറിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
Mullapperiyar Baby Dam Row : മുല്ലപ്പെരിയാർ ബേബി ഡാം മരംമുറി വിവാദത്തിൽ സുപ്രധാന രേഖ പുറത്ത് വന്നു

Thiruvananthapuram : മുല്ലപെരിയാർ ബേബി ഡാം (Mullapperiyar Baby Dam) മരം മുറി വിവാദത്തിൽ (Tree Felling) സുപ്രധാന രേകഖകൾ പുറത്ത് വിട്ടു. തീരുമാനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 17 ന് നടത്തിയ യോഗത്തിന്റെ മിനിറ്റ്‌സാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കേരളത്തിന്റെയും (Kerala) തമിഴ്‌നാടിന്റെയും (Tamilnadu) പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.

ഈ യോഗത്തിൽ മരം മുറിക്കണനല്ല അനുമതി ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ പരിഗണയിലാണെന്ന് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഇതിന് മുമ്പ് വിഷയത്തിൽ നവംബര് ഒന്നിന് നടത്തിയ യോഗത്തിന്റെ  രേഖകളും പുറത്ത് വന്നിരുന്നു. പിസിസിഎഫിന്റെ ഉത്തരവിലുള്ളത് പ്രകാരം  നവംബർ ഒന്നിന് ജലവിഭവ സെക്രട്ടറി വിളിച്ച യോഗ പ്രകാരമാണ് മരംമുറിക്കാൻ അനുമതി നൽകിയിട്ടുള്ളത്.

ALSO READ: Mullaperiyar; മരംമുറിക്കാനുള്ള ഉത്തരവ് റദ്ദാക്കി, ബെന്നിച്ചൻ തോമസിന് സസ്പെൻഷൻ

മുല്ലപ്പെരിയാറിലെ (Mullaperiyar) ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ (Tree Felling) തമിഴ്നാടിന് അനുമതി നൽകി കൊണ്ടുള്ള ഉത്തരവ് കേരളം റദ്ദാക്കിയിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭ യോ​ഗത്തിലാണ് (Cabinet Decision) തീരുമാനം. ഉത്തരവിറക്കിയ സംസ്ഥാന വനം വകുപ്പ് ചീഫ് വൈൽഡ്‌ലൈഫ് വാ‍ർഡൻ ബെന്നിച്ചൻ തോമസിനെ സർവീസിൽനിന്ന് സസ്പെൻഡ് (Suspension) ചെയ്തു. ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായെന്നുള്ള റിപ്പോർട്ട്‌ പ്രകാരം ആണ് നടപടി. 

ALSO READ: Mullaperiyar tree felling issue: മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കോൺ​ഗ്രസ്

മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനായാണ് 15 മരങ്ങള്‍ മുറിക്കാൻ തമിഴ്നാടിന് ബെന്നിച്ചന്‍ തോമസ് അനുമതി നല്‍കി ഉത്തരവിറക്കിയത്. നവംബര്‍ അഞ്ചിനാണ് ഉത്തരവിറക്കിയത്. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രിയോ വനം മന്ത്രിയോ അറിഞ്ഞിരുന്നില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കേരളത്തിന് നന്ദി അറിയിച്ച് കത്തെഴുതിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്.

ALSO READ:  Mullaperiyar Dam Decommission : മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പുതിയ ഹർജി

വിഷയം വിവാദമായതിനെ തുടർന്ന് ഉത്തരവ് മരവിപ്പിച്ചിരുന്നു. എന്നാൽ ഇരു സംസ്ഥാനങ്ങളും സംയുക്തമായി പരിശോധന നടത്തിയ ശേഷമാണ് ഉത്തരവിറക്കിയെന്നുള്ള വിവരങ്ങൾ പുറത്തു വന്നതോടെ വിഷയം ആളിക്കത്തി. നിയമസഭയിലടക്കം പ്രതിപക്ഷ വിമർശനം ഉയർന്നപ്പോഴാണ് മന്ത്രിസഭായോഗം ചേർന്ന് ഉത്തരവ് റദ്ദാക്കാൻ തീരുമാനിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News