Mullaperiyar Baby Dam Row : മുല്ലപ്പെരിയാർ ബേബി ഡാം മരംമുറി ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ്

 ജലവിഭവ വകുപ്പിന്റെ അഡിഷണൽ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിന്റെ സെക്രട്ടറിയാണെന്നും, മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നത് സത്യമല്ലെന്നും അദ്ദേഹം പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Nov 12, 2021, 12:54 PM IST
  • ജലവിഭവ വകുപ്പിന്റെ അഡിഷണൽ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിന്റെ സെക്രട്ടറിയാണെന്നും, മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നത് സത്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
  • സെപ്റ്റംബർ 17 നാണ് സെക്രട്ടറി തല യോഗത്തിൽ മരം മുറിക്കാൻ അനുമതി നല്കാൻ തീരുമാനിച്ചത്.
  • ഈ തീരുമാനം കേരളം സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
  • ഇതുകൂടാതെ ഇതിനെ സംബന്ധിച്ച് നടന്ന മറ്റൊരു യോഗത്തിന്റെ മിനിറ്റ്സ് വനം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Mullaperiyar Baby Dam Row : മുല്ലപ്പെരിയാർ ബേബി ഡാം മരംമുറി ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ്

THiruvananthapuram : മുല്ലപ്പെരിയാർ ബേബി ഡാമിന് (Mullaperiyar Baby Dam) സമീപത്തെ മരങ്ങൾ മുറിക്കാൻ (Tree Felling) തമിഴ്‌നാടിന് (Tamilnadu) അനുമതി നൽകിയത് മുഖൈമന്ത്രിയുടെ (Chief Minister) അറിവോടെ തന്നെയാണെന്ന് വീണ്ടും ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (Oppsition Leader VD Satheeshan). കൂടാതെ ജലവിഭവ വകുപ്പിന്റെ അഡിഷണൽ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിന്റെ സെക്രട്ടറിയാണെന്നും, മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നത് സത്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 17 നാണ് സെക്രട്ടറി തല യോഗത്തിൽ മരം മുറിക്കാൻ അനുമതി നല്കാൻ തീരുമാനിച്ചത്. ഈ തീരുമാനം കേരളം സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ ഇതിനെ സംബന്ധിച്ച് നടന്ന മറ്റൊരു യോഗത്തിന്റെ മിനിറ്റ്സ് വനം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

ALSO READ: Mullaperiyar Baby Dam Row : മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറിക്കാൻ അനുമതി നൽകാനുള്ള നീക്കം അഞ്ച് മാസം മുമ്പ് ആരംഭിച്ചിരുന്നുവെന്ന് തെളിവ്

അതേസമയം മരം മുറിക്കാൻ (Tree Felling) തമിഴ്‌നാട്ടിന് (Tamilnadu) അനുമതി നൽകാനുള്ളതിന്റെ ഫയൽ നീക്കം അഞ്ച് മാസങ്ങൾക്ക് മുമ്പ് ആരംഭിച്ചിരുന്നതായി തെളിവുകൾ പുറത്ത് വന്നു. പുറത്തു വന്ന ഈ ഫയൽ രേഖകൾ അനുസരിച്ച് വിഷയത്തിൽ വനം വകുപ്പിന്റെ (Forest Department) ഫയൽ മെയ് മാസത്തിൽ തന്നെ ജലവിഭവ വകുപ്പിൽ എത്തി. തമിഴ്‌നാട് ഈ ആവശ്യം വിവിധ ഘട്ടങ്ങളിൽ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു

ALSO READ: Mullapperiyar Baby Dam Row : മുല്ലപ്പെരിയാർ ബേബി ഡാം മരംമുറി വിവാദത്തിൽ സുപ്രധാന രേഖ പുറത്ത് വന്നു

   
തമിഴ്‌നാട് സുപ്രീം കോടതിയിൽ ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി 23 മരങ്ങൾ മുറിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ വിഷയത്തെ കുറിച്ച് സെക്രട്ടറി തലത്തിലും ചർച്ചകൾ നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: Mullaperiyar; മരംമുറിക്കാനുള്ള ഉത്തരവ് റദ്ദാക്കി, ബെന്നിച്ചൻ തോമസിന് സസ്പെൻഷൻ

അതേസമയം  മരം മുറി വിവാദത്തിൽ (Tree Felling) സുപ്രധാന രേഖകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തീരുമാനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 17 ന് നടത്തിയ യോഗത്തിന്റെ മിനിറ്റ്‌സാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കേരളത്തിന്റെയും (Kerala) തമിഴ്‌നാടിന്റെയും (Tamilnadu) പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News