K Sudhakaran: മോൺസൺ കേസ്; കെ സുധാകരനെ ഈ മാസം 23ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

Monson Mavungal Fraud Case: തിരക്കുകൾ ചൂണ്ടിക്കാട്ടി കെ സുധാകരൻ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല.

Written by - Zee Malayalam News Desk | Last Updated : Jun 14, 2023, 02:23 PM IST
  • ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു.
  • ജനപ്രതിനിധിയായതിനാൽ ഔദ്യോഗിക തിരക്കുണ്ടെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.
  • പരമാവധി ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
K Sudhakaran: മോൺസൺ കേസ്; കെ സുധാകരനെ ഈ മാസം 23ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

തിരുവനന്തപുരം: മോൺസൺ മാവുങ്കൽ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ഈ മാസം 23ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ജനപ്രതിനിധിയായതിനാൽ ഔദ്യോഗിക തിരക്കുണ്ടെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. 

പരമാവധി ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പരാതിക്കാർ നാളെ ക്രൈം ബ്രാഞ്ചിന് കൂടുതൽ ഡിജിറ്റൽ തെളിവുകൾ കൈമാറും. സുധാകരന് പുറമേ മുൻ ഡിഐജി സുരേന്ദ്രൻ, ഐ.ജി ലക്ഷ്മൺ എന്നിവരോടും ചോദ്യം ചെയ്യലിനെത്താൻ ആവശ്യപ്പെട്ട് വൈകാതെ നോട്ടീസ് അയക്കും. 

ALSO READ: മോൻസൻ മാവുങ്കൽ കേസ്: കെ സുധാകരൻ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല

അതേസമയം, കേസിൽ ആരോപണ വിധേയനായ ഐജി ലക്ഷ്മണക്കെതിരെയുള്ള വകുപ്പുതല റിപ്പോർട്ടും പുറത്തു വന്നു. മോൻസണുമായുള്ള തട്ടിപ്പുകൾക്ക് ഐജി കൂട്ടുനിന്നു എന്നാണ് ഇന്റലിജൻസ് മേധാവി എഡിജിപി ടി കെ വിനോദ് കുമാറിന്റെ റിപ്പോർട്ട്. ഡിജിപി റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. കേസിൽ ഐ ജി ലക്ഷ്മണ രണ്ട് തവണ സസ്പെൻഷനും നേരിട്ടിരുന്നു. 

കെ സുധാകരനെതിരെ ക്രൈം ബ്രാഞ്ച് ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്. പണം നൽകിയെന്ന് പറയുന്ന അന്നേ ദിവസം മോൻസന്റെ വീട്ടിൽ കെ സുധാകരൻ എത്തിയിരുന്നു. ​ഗാഡ്ജറ്റുകളിൽ നിന്ന് ഫോട്ടോകൾ വീണ്ടെടുത്തിട്ടുണ്ട്. 2018 നവംബർ 22 ഉച്ചക്ക് 2 മണിക്കാണ് പണം നൽകിയത്. പരാതിക്കാരൻ അനൂപ് മുഹമ്മദ് പണം നൽകിയ ദിവസം മോൻസന്‍റെ വീട്ടിൽ കെ സുധാകരൻ എത്തിയതിൻ്റെ ഡിജിറ്റല്‍ രേഖകള്‍ തെളിവായി നിരത്താനാണ് ക്രൈം ബ്രാഞ്ചിൻ്റെ ശ്രമം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾ

Trending News