Monkeypox Update: സംസ്ഥാനത്തെ രണ്ടാമത്തെ രോഗിയും സുഖപ്പെട്ടു, ശനിയാഴ്ച ഡിസ്ചാര്‍ജ്

  മങ്കിപോക്‌സ് സ്ഥിരീകരിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍  ചികിത്സയിലായിരുന്ന യുവാവ് രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇദ്ദേഹത്തിന്‍റെ എല്ലാ സാമ്പിളുകളും നെഗറ്റീവായതായും ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Aug 5, 2022, 08:32 PM IST
  • മങ്കിപോക്‌സ് സ്ഥിരീകരിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു
Monkeypox Update: സംസ്ഥാനത്തെ രണ്ടാമത്തെ രോഗിയും സുഖപ്പെട്ടു, ശനിയാഴ്ച ഡിസ്ചാര്‍ജ്

തിരുവനന്തപുരം:  മങ്കിപോക്‌സ് സ്ഥിരീകരിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍  ചികിത്സയിലായിരുന്ന യുവാവ് രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇദ്ദേഹത്തിന്‍റെ എല്ലാ സാമ്പിളുകളും നെഗറ്റീവായതായും ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

31 കാരനായ ഇദ്ദേഹം കഴിഞ്ഞ ജൂലൈ പതിമൂന്നാം തീയതി യുഎഇയില്‍ നിന്നും കേരളത്തില്‍ എത്തിയത്.  യുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ 16 നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.  ഇദ്ദേഹം ഇപ്പോള്‍  മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണെന്നും ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളിലാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല എന്നും മന്ത്രി അറിയിച്ചു. 

Also Read:   Monkeypox Outbreak: രാജ്യത്ത് മങ്കിപോക്സ് വര്‍ദ്ധിക്കുന്നു, ആരോഗ്യ വിദഗ്ധരുടെ അടിയന്തിരയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍   

അതേസമയം, മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടെത്തിയ ഒരാളുടെ സാമ്പിളുകള്‍  ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. ജിദ്ദയിൽ നിന്ന് പുലർച്ചെ കൊച്ചിയിൽ എത്തിയ  ഉത്തർപ്രദേശ് സ്വദേശിയായ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിയ്ക്കുകയാണ്.  

Also Read:  Monkeypox Update: ഡല്‍ഹിയില്‍ നാലാമത്തെ കേസ് സ്ഥിരീകരിച്ചു, ഇതുവരെ 9 പേര്‍ക്ക് രോഗം 

രാജ്യത്ത് ഇതുവരെ 9 പേര്‍ക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേരാണ് ഇതുവരെ സുഖപ്പെട്ടത്‌.  5 കേസുകള്‍ കേരളത്തില്‍ സ്ഥിരീകരിച്ചപ്പോള്‍  4  കേസുകള്‍ ഡല്‍ഹിയിലാണ് സ്ഥിരീകരിച്ചത്. 

Also Read:  Monkeypox Update: മങ്കിപോക്സ് വര്‍ദ്ധിക്കുന്നു, കേരള കര്‍ണാടക അതിർത്തിയിൽ കനത്ത ജാഗ്രത 

 

മങ്കിപോക്സ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടുത്തിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു.  കൂടാതെ, രാജ്യത്തെ മങ്കിപോക്സ് വ്യാപനം നിരീക്ഷിക്കുന്നതിനായി ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നൽകി. നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി. കെ. പോളിന്‍റെ  നേതൃത്വത്തിലായിരിക്കും സംഘം പ്രവർത്തിക്കുക, കേന്ദ്ര ആരോഗ്യമന്ത്രാലയം, ഫാർമ, ബയോടെക് സെക്രട്ടറി എന്നിവരും ഈ സംഘത്തിലുണ്ട്.  അതേസമയം, ഉടന്‍ തന്നെ രാജ്യത്ത് മങ്കിപോക്സ് വാക്സിന്‍ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ട്‌.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News