കൊച്ചി: കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. മോഡലുകൾക്ക് നമ്പർ 18 ഹോട്ടലിൽ നിന്ന് കോളയിൽ ലഹരി കലർത്തി നൽകിയെന്നാണ് അഞ്ജലിക്കെതിരെ പരാതി നൽകിയ യുവതി വെളിപ്പെടുത്തിയത്. മോഡലുകളുടെ വാഹനത്തെ പിന്തുടരുകയും മത്സരയോട്ടം നടത്തുകയും ചെയ്തുവെന്ന സംഭവത്തിൽ അറസ്റ്റിലായ ഷൈജുവിന്റെ ഫോണിൽ നിന്ന് കിട്ടിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം വിളിപ്പിച്ചിരുന്നുവെന്ന് ഇവർ പറയുന്നു. അവർ ലഹരി കലർത്തിയ കോള നൽകിയെന്ന് യുവതി പറയുന്നു. മോഡലുകൾ ഇത് കഴിച്ചിരുന്നു. ലഹരി കഴിക്കാത്തതിനാൽ ഞങ്ങൾ രക്ഷപ്പെട്ടുവെന്നാണ് യുവതി പറയുന്നത്.
ഹോട്ടലിൽ കണ്ട കാര്യങ്ങൾ താൻ ആരോടെങ്കിലും വെളിപ്പെടുത്തുമോയെന്ന് അഞ്ജലി ഭയന്നിരുന്നു. താൻ ഒരു വ്യക്തിയോട് സംസാരിച്ച് കൊണ്ടിരുന്നപ്പോൾ അയാളെ അവിടെവച്ച് മൃഗീയമായി മർദിച്ചു. അയാളുടെ മേൽ തുപ്പി. ഇത് നിനക്കുള്ള അടിയാണെന്നാണ് അഞ്ജലി തന്നോട് പറഞ്ഞതെന്നും യുവതി പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ബിസിനസ് പാർക്കിൽ ഉണ്ടാകാം. ഇത് അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും യുവതി പറയുന്നു.
ഇവർ നാർക്കോട്ടിക്സ് ലിസ്റ്റിൽ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നീട് എക്സൈസ് ഉദ്യോഗസ്ഥർ അന്വേഷണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോൾ ചില ഫോട്ടോസ് കാണിച്ച് തന്നിരുന്നു. അത് വരെ തനിക്ക് അഞ്ജലി ഉപയോഗിച്ചിരുന്നതും കൈവശം സൂക്ഷിച്ചിരുന്നതും ലഹരിയാണെന്ന് അറിയില്ലായിരുന്നു. അന്നാണ് നമ്പർ 18 ഹോട്ടലിൽ കണ്ടതും സമാനമായ സംഭവങ്ങളാണെന്ന് മനസ്സിലായത്. ഇവർ നാർകോട്ടിക്സ് ലിസ്റ്റിൽ ഉണ്ടെന്നും മനസ്സിലായി. അതോടെ ജോലിക്ക് പോകുന്നത് നിർത്തുകയായിരുന്നു.
അവിടെ ന്യൂ ഇയർ പാർട്ടി നടത്താൻ പദ്ധതിയുണ്ടായിരുന്നു. പക്ഷേ, മോഡലുകളുടെ മരണത്തെ തുടർന്നാണ് അത് നടക്കാതെ പോയത്. മോഡലുകളുടെ മരണത്തോടെ അജ്ഞലി ഒതുങ്ങിപ്പോയതായാണ് തനിക്ക് തോന്നിയത്. ഡിന്നറിനെന്ന് പറഞ്ഞാണ് തങ്ങളെ പബ്ബിലേക്ക് കൊണ്ടുപോയത്. അവിടെ നല്ല ഇരുട്ടായിരുന്നു. പരസ്പരം കാണാൻ ബുദ്ധിമുട്ടായിരുന്നു. സീരിയൽ നടൻമാർ ഉൾപ്പെടെയുള്ളവർ അവിടെ ഉണ്ടായിരുന്നു. വ്ലോഗർ ആയതിനാൽ ഞാൻ വീഡിയോസ് എടുത്തു. കുറച്ച് വീഡിയോസ് എന്റെ കയ്യിലുണ്ട്. ഇത് അഞ്ജലിക്ക് പേടിയുണ്ടായിരുന്നു. ഈ വീഡിയോസ് പുറത്ത് വിടരുതെന്ന് അഞ്ജലി പറഞ്ഞിരുന്നു. ഡെലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടു.
കുടിക്കാൻ കോള കൊണ്ട് തന്നു. എന്നാൽ താനും കൂടെയുള്ളവരും ഇത് നിരസിച്ചു. അവിടെ മദ്യവും നൽകിയിരുന്നതിനാലാണ് കോള വേണ്ടെന്ന് പറഞ്ഞത്. അഞ്ജലിയും ഷൈജുവും കോള കുടിക്കാൻ തങ്ങളെ നിർബന്ധിച്ചു. നമ്പർ 18 ഹോട്ടലിൽ പോയിട്ടുള്ള കുട്ടികളുടെ ചിത്രങ്ങൾ പലർക്കും വാട്ട്സാപ്പിലൂടെ അയച്ച് കൊടുക്കുകയും താൻ ഇക്കാര്യത്തിൽ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. അതിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...