Lok Sabha Election 2024: 'പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഒലത്താൻ നടക്കുന്നു; ഡീൻ കുര്യക്കോസ് ഷണ്ഡൻ, പിജെ കുര്യൻ പെണ്ണുപിടിയൻ': അധിക്ഷേപിച്ച് എംഎം മണി

Idukki UDF candidate: ഇടുക്കി തൂക്കുപാലത്തെ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസം​ഗത്തിലാണ് ഡീനിനെതിരെ അധിക്ഷേപം നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Mar 19, 2024, 10:24 AM IST
  • ഡീൻ കുര്യക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലുമെന്നും എംഎം മണി പറഞ്ഞു
  • പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഒലത്താൻ നടക്കുന്നു
  • ഡീൻ പിന്നെയും ഒലത്താം എന്ന് പറഞ്ഞ് വന്നിരിക്കുകയാണെന്നും മണി പറഞ്ഞു
Lok Sabha Election 2024: 'പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഒലത്താൻ നടക്കുന്നു; ഡീൻ കുര്യക്കോസ് ഷണ്ഡൻ, പിജെ കുര്യൻ പെണ്ണുപിടിയൻ': അധിക്ഷേപിച്ച് എംഎം മണി

ഇടുക്കി: ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനെതിരെ അധിക്ഷേപ പ്രസം​ഗവുമായി എംഎം മണി എംഎൽഎ. ഡീൻ കുര്യക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലുമെന്നും എംഎം മണി പറഞ്ഞു. പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഒലത്താൻ നടക്കുന്നു, ഡീൻ പിന്നെയും വന്നിരിക്കുകയാണ് ഞാൻ ഇപ്പോൾ ഒലത്താം  ഒലത്താം എന്ന് പറഞ്ഞ്.

ഇനിയും ഓലത്തിയാൽ കെട്ടിവച്ച കാശ് പോലും ലഭിക്കില്ലെന്നും മണി പറഞ്ഞു. ഇടുക്കി തൂക്കുപാലത്തെ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസം​ഗത്തിലാണ് ഡീനിനെതിരെ അധിക്ഷേപം നടത്തിയത്. ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാൽ അനുഭവിക്കും. ഡീനിന്റെ മുൻഗാമിയായ പിജെ കുര്യൻ പെണ്ണ് പിടിയനാണെന്നും മണി പറഞ്ഞു. വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരുടെ പണി, ആകെ സ്വദേശി എന്നുപറഞ്ഞാൽ ജോയ്സ് മാത്രമാണെന്നും എംഎം മണി പറഞ്ഞു.

ALSO READ: നരേന്ദ്ര മോദിയുടെ നടക്കാത്ത ഗ്യാരന്റികൾ ചത്തുമലച്ചു കിടക്കുന്നു; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം

എംഎം മണിയ്ക്ക് മറുപടിയുമായി ഡീൻ കുര്യാക്കോസ് രം​ഗത്തെത്തി. എംഎം മണിയുടെ തെറി അഭിഷേകം തനിക്ക് ആദ്യത്തെ അനുഭവം അല്ലെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. മുൻപും പല തവണ ഇത്തരം പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. തെറിയ്ക്ക് ഉത്തരം മുറി പത്തൽ എന്ന രീതിയിൽ മറുപടി ആണ്‌ എംഎം മണി ആഗ്രഹിക്കുന്നത്. എന്നാൽ, താൻ പിന്തുടർന്ന ഭാഷ ശൈലി അതല്ലെന്നും ഡീൻ പറഞ്ഞു.

ഒരു കാര്യത്തിൽ മണി മറുപടി പറയണം, ഇടുക്കിക്ക് എതിരായ പല ഉത്തരവുകളും അടിച്ചേൽപ്പിച്ചത് എൽഡിഎഫ് സർക്കാരാണ്. എം എം മണി മന്ത്രി ആയിരുന്നപ്പോഴാണ് മന്ത്രി സഭ പല തീരുമാനങ്ങളും എടുത്തത്. പ്രതിക്കൂട്ടിൽ ആയിരിക്കുന്ന എംഎം മണി തന്നെ തെറി പറഞ്ഞ് ശ്രദ്ധ തിരിച്ചു വിടാനാണ് ശ്രമിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News