AK Saseendran മുഖ്യമന്ത്രിയെ കണ്ടു; പിന്തുണച്ച് എൻസിപി, രാജി ആവശ്യപ്പെടാതെ CPM

രണ്ട് പാർട്ടി പ്രവർത്തകർ തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് മാത്രമാണ് മന്ത്രി ഉദ്ദേശിച്ചതെന്നുമാണ് സിപിഎം വിലയിരുത്തൽ

Written by - Zee Malayalam News Desk | Last Updated : Jul 21, 2021, 02:20 PM IST
  • മന്ത്രിക്ക് ജാ​ഗ്രതക്കുറവുണ്ടായി
  • ദുരുദ്ദേശപരമായി മന്ത്രി ഒന്നും ചെയ്തിട്ടില്ല
  • ഇരയുടെ അച്ഛനുമായി മന്ത്രി സംസാരിച്ചത് അധികാരത്തിന്റെ സ്വരത്തിലല്ല
  • രണ്ട് പാർട്ടി പ്രവർത്തകർ തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് മാത്രമാണ് മന്ത്രി ഉദ്ദേശിച്ചതെന്നുമാണ് സിപിഎം വിലയിരുത്തൽ
AK Saseendran മുഖ്യമന്ത്രിയെ കണ്ടു; പിന്തുണച്ച് എൻസിപി, രാജി ആവശ്യപ്പെടാതെ CPM

തിരുവനന്തപുരം: പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന വിവാദത്തിൽ രാജിവയ്ക്കില്ലെന്ന് എൻസിപി നേതാവും (NCP Leader) മന്ത്രിയുമായ എകെ ശശീന്ദ്രൻ. പീഡന പരാതി ഒത്തുതീർപ്പാക്കാൻ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്നാണ് എകെ ശശീന്ദ്രനെതിരെ ഉയർന്ന ആരോപണം. പറയാനുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയോട് പറഞ്ഞു. അങ്ങോട്ട് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ (Chief Minister) കണ്ടതെന്നും എകെ ശശീന്ദ്രൻ വ്യക്തമാക്കി.

തന്റെ വശദീകരണം മുഖ്യമന്ത്രി ശ്രദ്ധാപൂർവം കേട്ടു. വിശദീകരണം ബോധ്യപ്പെട്ടോയെന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. സഭാ സമ്മേളനത്തിന് മുൻപ് ചില കാര്യങ്ങൾ വ്യക്തമാക്കാൻ ഉണ്ടായിരുന്നെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.

ALSO READ: AK Saseendran രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ UDF, വിഷയം നിയമസഭയിൽ ഉന്നയിച്ചേക്കും

അതേമസമയം, കേസിൽ ഇരയെ അപമാനിക്കുന്ന തരത്തിൽ മന്ത്രിയുടെ ഭാ​ഗത്ത് നിന്ന് ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് സിപിഎമ്മും ഇടത് മുന്നണിയും വിലയിരുത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. മന്ത്രിക്ക് ജാ​ഗ്രതക്കുറവുണ്ടായി. ദുരുദ്ദേശപരമായി മന്ത്രി ഒന്നും ചെയ്തിട്ടില്ല. ഇരയുടെ അച്ഛനുമായി മന്ത്രി സംസാരിച്ചത് അധികാരത്തിന്റെ സ്വരത്തിലല്ല. രണ്ട് പാർട്ടി പ്രവർത്തകർ തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് മാത്രമാണ് മന്ത്രി ഉദ്ദേശിച്ചതെന്നുമാണ് സിപിഎം (CPM) വിലയിരുത്തൽ.

ശശീന്ദ്രൻ രാജിവയ്ക്കേണ്ടതില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ (PC Chacko) വ്യക്തമാക്കി. പാർട്ടി ശശീന്ദ്രന്റെ രാജി ആവശ്യപ്പെടില്ല. ശശീന്ദ്രൻ ഫോൺ ചെയ്തത് പാർട്ടിയിലെ പ്രശ്നം പരിഹരിക്കാനാണ്. കേരളത്തിലെ ഒരു മുൻമുഖ്യമന്ത്രിക്കെതിരെ ഒന്നിലേറെ സ്ത്രീകൾ നിലപാട് എടുത്തിരുന്നു. അദ്ദേഹം രാജി വച്ചില്ല. ആരോപണങ്ങൾ ഉന്നയിച്ചാൽ ആരും രാജിവയ്ക്കില്ല. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ മാത്രമേ രാജിവയ്ക്കൂവെന്നും പിസി ചാക്കോ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News