60ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ചികിത്സയും അവശ്യ സാധനങ്ങളും ഇനി വീട്ടുപടിക്കല്‍...

ഇതിനായി ജില്ലയില്‍ പ്രത്യേക കോള്‍ സെന്റര്‍ തുറന്നു. വിളിക്കുന്നവര്‍ക്ക് അവശ്യ വസ്തുക്കളും സേവനങ്ങളും വീട്ടു പടിക്കലെത്തുമെന്നാണ് വാഗ്ദാനം. 

Last Updated : Sep 10, 2020, 12:57 PM IST
  • രാവിലെ 6 മുതല്‍ രാത്രി 10 വരെ രണ്ട് ഷിഫ്റ്റുകളിലായി 20 പേരാണ് പ്രവര്‍ത്തിക്കുന്നത്.
  • അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സേവകര്‍, കുടംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ചുമതല.
60ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ചികിത്സയും അവശ്യ സാധനങ്ങളും ഇനി വീട്ടുപടിക്കല്‍...

എറണാകുളം ജില്ലയില്‍ ഇനി മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ചികിത്സയും അവശ്യ സാധനങ്ങളും വീട്ടു പടിക്കല്‍ എത്തും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം ഈ സൗകര്യം ഒരുക്കുന്നത്. പ്രായമേറിയവര്‍ക്കിടയിലേക്ക് കൊവിഡ് പടരുന്നത് തടയാനാണ് പുതിയ ക്രമീകരണം.

88 ലക്ഷം കുടുംബങ്ങള്‍ക്ക് നാല് മാസവും എട്ടിനം ധാന്യങ്ങളടങ്ങിയ സൗജന്യ കിറ്റ്‌.... ഉത്തരവ്

ഇതിനായി ജില്ലയില്‍ പ്രത്യേക കോള്‍ സെന്റര്‍ തുറന്നു. വിളിക്കുന്നവര്‍ക്ക് അവശ്യ വസ്തുക്കളും സേവനങ്ങളും വീട്ടു പടിക്കലെത്തുമെന്നാണ് വാഗ്ദാനം. രാവിലെ 6 മുതല്‍ രാത്രി 10 വരെ രണ്ട് ഷിഫ്റ്റുകളിലായി 20 പേരാണ് പ്രവര്‍ത്തിക്കുന്നത്. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സേവകര്‍, കുടംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ചുമതല.

108 ആംബുലൻസ് ഓടിക്കുന്നവര്‍ പലരും ക്രിമിനൽ കേസ് പ്രതികള്‍...!!

0484 2753800 എന്ന നന്പറില്‍ വിളിച്ചാല്‍ സേവനം ലഭിക്കും. ടെലിമെഡിസിന്‍ സേവനം ജില്ലാ ആരോഗ്യ വിഭാഗമാണ് ഏര്‍പ്പെടുത്തുക. വീടുകളില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സ്ഥിതി വയോ മിത്രം യൂണിറ്റുകള്‍ പരിശോധിക്കും. കുടുംബശ്രീ വഴിയാണ് അവശ്യ സാധനങ്ങള്‍ വീടുകളിലേക്ക് എത്തിക്കുക.

Trending News