വൃക്ക മാറ്റിവച്ച രോഗിയുടെ മരണത്തിൽ അസ്വാഭാവികതയില്ല-മെഡിക്കൽ കോളേജ് അധികൃതർ

കഴിഞ്ഞ മാസം 25-ന് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ  കുളത്തൂർ ഉച്ചക്കട ഉള്ളൂർക്കോണം ടി സജികുമാർ ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്

Written by - Zee Malayalam News Desk | Last Updated : Sep 15, 2022, 09:29 PM IST
  • ശസ്ത്രകിയയ്ക്കു ശേഷവും സജികുമാറിന്റെ ആരോഗ്യനിലയിൽ വലിയ മാറ്റമുണ്ടായിരുന്നില്ല
  • പോസ്റ്റുമോർട്ടം ഒഴിവാക്കിയത് മരണത്തിൽ അസ്വാഭാവികതയില്ലാത്തതിനാൽ
വൃക്ക മാറ്റിവച്ച രോഗിയുടെ മരണത്തിൽ അസ്വാഭാവികതയില്ല-മെഡിക്കൽ കോളേജ് അധികൃതർ

തിരുവനന്തപുരം: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം ഒഴിവാക്കിയത് മരണത്തിൽ അസ്വാഭാവികതയില്ലാത്തതിനാലും ബന്ധുക്കൾ പരാതി നൽകാത്തതിനാലുമാണെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാസം 25-ന് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ  കുളത്തൂർ ഉച്ചക്കട ഉള്ളൂർക്കോണം കുറുവിള വീട്ടിൽ ടി സജികുമാർ (42) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. ശ്രീചിത്രയിൽ വലിയ വിള സ്വദേശി ഗോപികാ റാണിയുടെ മസ്തിഷ്ക മരണാനന്തരം നടന്ന അവയവ ദാനത്തിലൂടെ ലഭിച്ച വൃക്കയാണ്  സജികുമാറിന് നൽകിയത്.

ശസ്ത്രകിയയ്ക്കു ശേഷവും സജികുമാറിന്റെ ആരോഗ്യനിലയിൽ വലിയ മാറ്റമുണ്ടായിരുന്നില്ല. രക്തത്തിൽ പ്ലേറ്റ്ലെറ്റിന്റെ അളവും കുറവായിരുന്നു. ഡയാലിസിസും ചെയ്യേണ്ടി വന്നു. ഇതിനിടയിൽ ബുധനാഴ്ച സജികുമാറിന് പക്ഷാഘാതമുണ്ടായി. തുടർന്ന് ശ്വാസതടസവുമുണ്ടായതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പകൽ 12 ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News