പെസഹ ആചരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കുർബാനയും നടക്കും

എളിമയുടെയും വിനയത്തിന്‍റെയും മാർഗം പരസ്യമായി പ്രകടിപ്പിക്കുന്നതിന് വേണ്ടി പെസഹ ദിവസം ക്രിസ്തു ശിഷ്യരുടെ കാലുകൾ കഴുകിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 14, 2022, 08:04 AM IST
  • ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു
  • ശിഷ്യരുമൊത്ത് പെസഹ ആചരിച്ച ദിവസമാണ് ആദ്യ കുർബാനയും ക്രിസ്തു അനുഷ്ഠിച്ചത്
  • പെസഹയ്ക്ക് ശേഷമാണ് ക്രിസ്തുവിനെ ക്രൂശിക്കുന്നതിനായി കൊണ്ടുപോയതെന്നും ബൈബൾ പറയുന്നു
പെസഹ ആചരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കുർബാനയും നടക്കും

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. യേശു ക്രിസ്തുവിന്‍റെ ക്രൂശ് മരണത്തിന് മുമ്പായി ശിഷ്യരുമൊത്ത് സെഹിയോൻ മാളികയിൽ പെസഹ  ആഘോഷിച്ചതിനെ അനുസ്മരിക്കുന്ന വിശ്വാസ സമൂഹം ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനയും നടത്തും. ശിഷ്യരുമൊത്ത് പെസഹ ആചരിച്ച ദിവസമാണ് ആദ്യ കുർബാനയും ക്രിസ്തു അനുഷ്ഠിച്ചത് . പെസഹയ്ക്ക് ശേഷമാണ് ക്രിസ്തുവിനെ ക്രൂശിക്കുന്നതിനായി കൊണ്ടുപോയതെന്നും ബൈബൾ പറയുന്നു.

എളിമയുടെയും വിനയത്തിന്‍റെയും മാർഗം പരസ്യമായി പ്രകടിപ്പിക്കുന്നതിന് വേണ്ടി പെസഹ ദിവസം ക്രിസ്തു ശിഷ്യരുടെ കാലുകൾ കഴുകിയിരുന്നു. ഇതിനെ അനുസ്മരിച്ച് ക്രൈസ്തവ ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷകളും നടക്കും. പെസഹ ബുധനാഴ്ച രാത്രിയിലും ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ നടത്താറുണ്ട്. ക്രിസ്തുവിന്‍റെ ജറുസലേമിലേക്കുള്ള ആഘോഷപൂർവ്വമായ പ്രവേശനത്തെ അനുസ്മരിക്കുന്ന ഹോശന്നാ പെരുന്നാളോടെ ആരംഭിക്കുന്ന വിശുദ്ധ വാരത്തിന്‍റെ(ഹാശാ ആഴ്ച) ശുശ്രൂഷകളിലെ പ്രധാന ദിവസങ്ങളിലൊന്നാണ് പെസഹ വ്യാഴം. 

ക്രൈസ്തവ ഭവനങ്ങളിൽ  പെസഹ അപ്പം ഉണ്ടാക്കുന്ന പതിവും നിലനിൽക്കുന്നു. ക്രിസ്തുവിന്‍റെ പീഡാനുഭവവും ക്രൂശിലെ മരണവും അനുസ്മരിക്കുന്ന ദുഃഖവെള്ളി ശുശ്രൂഷകൾ നാളെയാകും ദേവാലയങ്ങളിൽ നടക്കുക. യേശുവിന്‍റെ ഉയർത്തെഴുന്നേൽപ്പിനെ കൊണ്ടാടുന്ന ഈസ്റ്റർ ആഘോഷങ്ങൾ ഞായറാഴ്ച നടക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News