Maoist Kannur | കണ്ണൂർ കൊട്ടിയൂരിൽ വീണ്ടും മാവോയിസ്റ്റുകളിറങ്ങി

ശനിയാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. വീട്ടിൽ നിന്നും ഫോണുകൾ ചാർജ്ജ് ചെയ്യുകയും അരി വാങ്ങിയ ശേഷം രണ്ട് മണിക്കൂറിലേറെ ചിലവിട്ട ശേഷമാണ് സംഘം തിരിച്ചു പോയതായി ദിനേശൻ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Feb 19, 2023, 01:06 PM IST
  • രണ്ടു സ്ത്രീകളും, രണ്ടു പുരുഷന്‍മാരുമടങ്ങുന്ന യൂണിഫോം ധാരികളായ മാവോയിസ്റ്റ് സംഘമെത്തിയതായി പോലീസിന് വിവരം ലഭിച്ചത്
  • ശനിയാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം
  • രണ്ട് മണിക്കൂറിലേറെ ചിലവിട്ട ശേഷമാണ് സംഘം തിരിച്ചു പോയത്
Maoist Kannur | കണ്ണൂർ കൊട്ടിയൂരിൽ വീണ്ടും മാവോയിസ്റ്റുകളിറങ്ങി

കണ്ണൂർ: കൊട്ടിയൂർ പഞ്ചായത്തിലെ കൂനംപള്ള കോളനിയിൽ മാവോവാദികളിറങ്ങി.കൂനം ദിനേശൻ എന്നയാളുടെ വീട്ടിലാണ് രണ്ടു സ്ത്രീകളും, രണ്ടു പുരുഷന്‍മാരുമടങ്ങുന്ന യൂണിഫോം ധാരികളായ മാവോയിസ്റ്റ് സംഘമെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. 

ശനിയാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. വീട്ടിൽ നിന്നും ഫോണുകൾ ചാർജ്ജ് ചെയ്യുകയും അരി വാങ്ങിയ ശേഷം രണ്ട് മണിക്കൂറിലേറെ ചിലവിട്ട ശേഷമാണ് സംഘം തിരിച്ചു പോയതായി ദിനേശൻ പറഞ്ഞു. മാവോയിസ്റ്റുകള കണ്ടെത്താനായി തണ്ടർബോൾട്ടും പൊലിസും സംയുക്ത പരിശോധന തുടങ്ങിയിട്ടുണ്ട്. രണ്ടാഴ്ച്ച മുൻപ് അമ്പായത്തോടിലും മാവോയിസ്റ്റുകൾ ജനവാസ കേന്ദ്രത്തിലിറങ്ങി ഭഷ്യവസ്തുക്കൾ ശേഖരിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News