Road Accident: കെഎസ്ആർടിസി ബസിനടിയിലേക്ക് വീണ് പരിക്കേറ്റ കാൽനട യാത്രികൻ മരിച്ചു

Road Accident In Kottayam: അപകടം നടന്നത് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ടി.ബി റോഡിലായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 23, 2023, 07:29 AM IST
  • കെഎസ്ആർടിസി ബസിനടിയിലേക്ക് വീണ് പരിക്കേറ്റ കാൽനടയാത്രികൻ മരിച്ചു
  • പാമ്പാടി മീനടം കുന്നുംപുറത്ത് ജോർജ് കുര്യൻ ആണ് മരിച്ചത്
Road Accident: കെഎസ്ആർടിസി ബസിനടിയിലേക്ക് വീണ് പരിക്കേറ്റ കാൽനട യാത്രികൻ മരിച്ചു

കോട്ടയം: കെഎസ്ആർടിസി ബസിനടിയിലേക്ക് വീണ് പരിക്കേറ്റ കാൽനടയാത്രികൻ മരിച്ചു. പാമ്പാടി മീനടം കുന്നുംപുറത്ത് ജോർജ് കുര്യൻ ആണ് മരിച്ചത്.  അപകടം നടന്നത് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ടി.ബി റോഡിലായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 

Also Read: KR Narayanan Film Institute : കെ.ആർ നാരയണൻ ഇൻസ്റ്റിറ്റ്യുട്ട് സമരം; വിദ്യാർഥികൾക്കൊപ്പമെന്ന് നടൻ ഫഹദ് ഫാസിൽ

റോഡരികിലൂടെ നടന്നുവരുന്ന ആൾ തിരുവനന്തപുരം ഭാഗത്തേയ്ക്ക്  പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് മുന്നിലേക്ക് വീശുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.  കടന്നു വരുമ്പോൾ റോഡരികിലൂടെ നടന്നു വന്ന ജോർജ് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഇയാളുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി.  തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോർജിനെ സ്ഥലത്തെത്തിയ പോലീസ് ജനറൽ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാട്ടുകയായിരുന്നു. ചികിത്സയിലിരിക്കെ വൈകുന്നേരം 6.20 ഓടെ മരണമടയുകയായിരുന്നു.  മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സിസിടിവി ദൃശ്യം പരിശോധിച്ച പോലീസ് ജോർജ് ബസിനടിയിലേക്ക് കുഴുഞ്ഞു വീണതായിരിക്കാമെന്നാണ് പറയുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News