തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയിൽ കഴുത്തറുത്ത് അത്മഹത്യ. വലിയമല കുര്യാത്തി സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മനോജ് മരിച്ചത്.
ഇന്നലെ രാത്രി വീട്ടിൽ വെച്ച് ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം മുറിയിൽ കയറി കതക് അടച്ചു. പിന്നീട് ബ്ലെയ്ഡ് ഉപയോഗിച്ച് മനോജ് സ്വയം കഴുത്ത് മുറിക്കുകയായിരുന്നു. 12 മണിയോടെ വീട്ടുകാർ മുറി തുറന്ന് നോക്കിയപ്പോഴാണ് മനോജിനെ കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. തമിഴ്നാട്ടിലെ ഒരു ഫാക്ടറി തൊഴിലാളിയായ മനോജ് സ്ഥിരം മദ്യപാനിയാണെന്നാണ് വിവരം. സംഭവത്തിൽ വലിയമല പോലീസ് കേസെടുത്തു.
രാജകുമാരിയിൽ തെരുവ് നായ ആക്രമണം; 3 പേർക്ക് കടിയേറ്റു
ഇടുക്കി: രാജകുമാരിയിൽ തെരുവ് നായ ആക്രമണം. 3 പേർക്ക് കടിയേറ്റു. ഉടുമ്പൻചോല രാമനാഥൻ ഇല്ലം വീട്ടിൽ ദർശൻ (11), കുളപ്പാറച്ചാൽ തേവർകാട്ട് കുര്യൻ(68), രാജകുമാരി അറയ്ക്കക്കുടിയിൽ ജെയിംസ് മാത്യു(52) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
ദർശനെ രാവിലെ 9 മണിയോടു കൂടി രാജകുമാരി ടൗണിൽ വെച്ചും, കുര്യനെ 11 മണിയോടെ രാജകുമാരി പള്ളിയുടെ സമീപത്ത് വെച്ചും, ജെയിംസിനെ 11.30 ഓടെ വീട്ടുമുറ്റത്ത് വെച്ചുമാണ് തെരുവ് നായ ആക്രമിച്ചത്. വെളുത്ത നിറമുള്ള ഒരു തെരുവ് നായ കടിച്ചു എന്നാണ് മൂവരും പറഞ്ഞത്. മൂവരേയും രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷയും, ഐ ഡി.ആർ.ബി വാക്സിനും നൽകി. ഇമ്മ്യൂണോ ഗ്ലോബലൈൻ വാക്സിൻ നൽകുന്നതിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...