Kozhikode Student Suicide: പരീക്ഷ എഴുതാൻ അനുവദിച്ചില്ല; വിദ്യാർത്ഥി ജീവനൊടുക്കി

Malayali Student Commit Suicide: പരീക്ഷ ഫീസ് വരെ വാങ്ങിയ ശേഷമാണ് ഹാജർ കുറവെന്ന പേരിൽ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് കോളജില്‍ നിന്നും അറിയിപ്പ് വന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 08:19 AM IST
  • പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് മലയാളി വിദ്യാർത്ഥി ജീവനൊടുക്കി
  • കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് ആണ് മരിച്ചത്
Kozhikode Student Suicide: പരീക്ഷ എഴുതാൻ അനുവദിച്ചില്ല; വിദ്യാർത്ഥി ജീവനൊടുക്കി

കോഴിക്കോട്: പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് മലയാളി വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് ആണ് മരിച്ചത്.  ചെന്നൈ എസ്ആർഎം കോളജിലെ റെസ്പിറേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു മരിച്ച ആനിഖ്. ഹാജർ കുറവെന്ന് കാരണത്താലാണ് വിദ്യാര്‍ത്ഥിയെ കോളേജ് അധികൃതര്‍ പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത്. നാളെ ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവം.  പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്താണ് ആനിഖ് ജീവനൊടുക്കിയതെന്ന്  ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. 

Also Read: Kasaragod Food Poison Death : കാസർകോട് അഞ്ജുശ്രീയുടെ മരണകാരണം ഭക്ഷ്യ വിഷബാധയല്ല; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

ഇന്നലെ ഉച്ച തിരിഞ്ഞ് കോഴിക്കോട് നടക്കാവിലെ വീട്ടിൽ വച്ചായിരുന്നു  സംഭവം നടന്നത്. ആനിഖ് പരീക്ഷ എഴുതാനുളള തയ്യാറെടുപ്പിലായിരുന്നുവെന്നും എന്നാല്‍ ഹാജര്‍ കുറവെന്ന പേരില്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് അവസാന നിമിഷം കോളേജിൽ നിന്നും അറിയിപ്പ് വന്നുവെന്നും ഇതിന് ശേഷം കടുത്ത നിരാശയിലായിരുന്ന ആനിഖ് വീട്ടുകാര്‍ ഒരു വിവാഹ ചടങ്ങിന് പോയ സമയത്തായിരുന്നു ജീവനൊടുക്കിയത്. 

Also Read: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ മാറും ലഭിക്കും വൻ ധനലാഭം!

വീട്ടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ആനിഖിനെ ബന്ധുക്കള്‍ കോഴിക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവൻ രക്ഷിക്കാനായില്ല. ശ്വാസം മുട്ടലിന്റെ പ്രശ്നമുണ്ടായിരുന്ന ആനിഖിന് പലപ്പോഴും ക്ളാസില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇക്കാര്യം കോളജ് അധികൃതരെ അറിയിച്ചിരുന്നുവെന്നും പരീക്ഷ ഫീസ് വരെ വാങ്ങിയ ശേഷമാണ് ഹാജർ 69 ശതമാനം മാത്രമേയുള്ളൂവെന്നും പരീക്ഷ എഴുതാന്‍ കഴിയില്ലെന്നും കോളജില്‍ നിന്ന് അറിയിപ്പ് വന്നതെന്നും ബന്ധുക്കൾ അറിയിച്ചു. ബന്ധുക്കളുടെ പരാതിയില്‍ നടക്കാവ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആനിഖിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News