Poovachal Khader: പാട്ടിൻറെ ശരറാന്തൽ തിരികെട്ടു, കവി പൂവച്ചൽ ഖാദറിന് വിട

നൂറോളം ചലച്ചിത്രങ്ങളിൽ ഗാനരചന നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ രചനകൾ പലതും വലിയ പ്രേക്ഷകശ്രദ്ധ നേടുകയുണ്ടായി

Written by - Zee Malayalam News Desk | Last Updated : Jun 22, 2021, 08:04 AM IST
  • കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.
  • 1972-ൽ കവിത എന്ന ചിത്രത്തിനാണ്‌ ആദ്യമായി ഗാനരചന നടത്തിയത്.
  • നൂറോളം ചലച്ചിത്രങ്ങളിൽ ഗാനരചന നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ രചനകൾ പലതും വലിയ പ്രേക്ഷകശ്രദ്ധ നേടുകയുണ്ടായി
Poovachal Khader: പാട്ടിൻറെ ശരറാന്തൽ തിരികെട്ടു, കവി പൂവച്ചൽ ഖാദറിന് വിട

Trivandrum: മലയാളത്തിന് ഒാർമകളിൽ സൂക്ഷിക്കാൻ ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച കവി പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസ്സായിരുന്നു അദ്ദേഹത്തിന്. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. നൂറിലധികം മലയാളചിത്രങ്ങൾക്ക് ഗാനങ്ങളെഴുതിയ പൂവച്ചൽ ഖാദർ 1972-ൽ കവിത എന്ന ചിത്രത്തിനാണ്‌ ആദ്യമായി ഗാനരചന നടത്തിയത്.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടക്കു സമീപം പൂവച്ചൽ എന്നു പേരായ ഗ്രാമത്തിലാണ് അബൂബക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മക്കളിൽ അഞ്ചാമനായി 1948 ഡിസംബർ 25 ന് ഖാദർ ജനിച്ചത്. തൃശ്ശൂർ വലപ്പാട് ശ്രീരാമ പോളിടെൿനിക്കിൽ‍ നിന്ന് ഡിപ്ലോമയും തിരുവനന്തപുരത്തു നിന്നും എ.എം.ഐ.എ പരീക്ഷയും വിജയിച്ചിട്ടുണ്ട്.

നൂറോളം ചലച്ചിത്രങ്ങളിൽ ഗാനരചന നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ രചനകൾ പലതും വലിയ പ്രേക്ഷകശ്രദ്ധ നേടുകയുണ്ടായി. ചുഴി, ക്രിമിനൽസ്, ഉത്സവം, തകര, ചാമരം, കായലും കയറും, താളവട്ടം,ദശരഥം, ഇനി യാത്ര, ലില്ലിപ്പൂക്കൾ, ഒറ്റപ്പെട്ടവൻ, ആരോഹണം, ശ്രീ അയ്യപ്പനും വാവരും തുടങ്ങിയവ അദ്ദേഹം ഗാനരചന നിർവ്വഹിച്ച ചലച്ചിത്രങ്ങളിൽ ചിലതാണ്. കോവിഡ് ബാധയെത്തുടർന്ന് 2021 ജൂൺ 22-ന് അന്തരിച്ചു

പ്രിയപ്പെട്ട പാട്ടുകൾ

നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ ( ചാമരം)
മൗനമേ നിറയും മൗനമേ (തകര)[2]
ശരറാന്തൽ തിരിതാഴും (കായലും കയറും)
സിന്ദൂര സന്ധ്യയ്ക്ക് മൗനം (ചൂള)
എൻറെ ജന്മം നീയെടുത്തു ... കൈകളിന്നു തൊട്ടിലാക്കി (ഇതാ ഒരു ധിക്കാരി)
ഏതോ ജന്മ കൽപനയിൽ (പാളങ്ങൾ)
സ്വയം വരത്തിന് പന്തലൊരുക്കി നമുക്കു നീലാകാശം
മെല്ലെ നീ മെല്ലേ വരു (ധീര)
കായൽ കരയിൽ തനിച്ചു വന്നതു (കയം)
രാജീവം വിടരും നിൻ മിഴികൾ (ബെൽറ്റ് മത്തായി)
ചിരിയിൽ ഞാൻ കേട്ടു (മനസ്സേ നിനക്ക് മംഗളം)
അക്കൽ ദാമയിൽ പാപം ( ചുഴി)
നാണമാവുന്നു മേനി നോവുന്നു (ആട്ടക്കലാശം)
ഇത്തിരി നാണം പെണ്ണിന് കവിളിൽ (തമ്മിൽ തമ്മിൽ)
ഡോക്ടർ സാറേ പൊന്നു ഡോക്ടർ സാറേ (സന്ദർഭം)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News