പാലക്കാട്: മലമ്പുഴയിൽ പാറക്കെട്ടിൽ കുടുങ്ങിയ ബാബുവിനായുള്ള രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് കരസേന യൂണിറ്റുകളാണ് സംഭവസ്ഥലത്ത് ഉള്ളത്. ഒരു ടീം മലയുടെ മുകളിൽ നിന്നും ഒരു ടീം മലയുടെ താഴെ നിന്നും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇന്ന് പകലോടെ രക്ഷപ്രവർത്തനം ഊർജ്ജിതപ്പെടുത്തി യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കും എന്നാണ് കരസേന ടീം നൽകിയിരിക്കുന്ന വിവരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാദൗത്യം നിർണായക ഘട്ടത്തിലാണ്. രണ്ട് പകലും രണ്ട് രാത്രിയുമായി ബാബു മലയിടുക്കിൽ കുടുങ്ങിയിട്ട്.
Also Read: മലമ്പുഴ രക്ഷാദൗത്യം; സൈന്യം യുവാവിന് അടുത്ത്, ബാബുവിന്റെ ആരോഗ്യനില തൃപ്തികരം
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. നിലവിൽ കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സംഭവസ്ഥലത്ത് ഉള്ളത്. ഒരു ടീം മലയുടെ മുകളിൽ നിന്നും ഒരു ടീം മലയുടെ താഴെ നിന്നും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കരസേന അംഗങ്ങൾക്ക് യുവാവുമായി സംസാരിക്കാൻ സാധിച്ചു. ഇന്ന് പകലോടെ രക്ഷപ്രവർത്തനം ഊർജ്ജിതപ്പെടുത്തി യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കും എന്നാണ് കരസേന ടീം നൽകിയിരിക്കുന്ന വിവരം. എയർഫോഴ്സിന്റെ ഒരു ഹെലിക്കോപ്റ്ററും നിലവിൽ തയ്യാറായിട്ടുണ്ട്.
പുലർച്ചെ തന്നെ സൈന്യം യുവാവിന് അടുത്തെത്തിയിരുന്നു. ബാബുവിനോട് സംഘം സംസാരിക്കുകയും ചെയ്തു. എൻഡിആർഎഫിന്റെ മൂന്നാമത്തെ സംഘവും രക്ഷാപ്രവർത്തനത്തിനായി മലമുകളിലേക്ക് പുറപ്പെട്ടിരുന്നു. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് കലക്ടർ അറിയിച്ചത്. ബാബു സൈന്യത്തോടെ പ്രതികരിക്കുന്നുണ്ടായിരുന്നു. ബാബു മലയിടുക്കിൽ കുടുങ്ങിയിട്ട് 43 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...