Magistrate: യുവ അഭിഭാഷകന് നേരെ അറസ്റ്റ് ഭീഷണി; മജിസ്‌ട്രേറ്റിന് സ്ഥലം മാറ്റം

Magistrate punished with transfer in Tirur: മുമ്പും ലെനിൻ ദാസിനെതിരെ അഭിഭാഷകർ പരാതിയുമായി രംഗത്തെത്തിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 23, 2023, 07:00 PM IST
  • അഭിഭാഷകര്‍ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങിയിരുന്നു.
  • തിങ്കളാഴ്ച തിരൂരിലെ വിവിധ കോടതികൾ പൂര്‍ണ്ണമായും ബഹിഷ്‌കരിച്ചു.
  • മജിസ്‌ട്രേറ്റിന്റെ മുഴുവന്‍ അധിക ചുമതലയും ഇനി തിരൂര്‍ മുന്‍സിഫ് വഹിക്കും.
Magistrate: യുവ അഭിഭാഷകന് നേരെ അറസ്റ്റ് ഭീഷണി; മജിസ്‌ട്രേറ്റിന് സ്ഥലം മാറ്റം

തിരൂർ: യുവ അഭിഭാഷകന് നേരെ അറസ്റ്റ് ഭീഷണി മുഴക്കിയ തിരൂരിലെ മജിസ്‌ട്രേറ്റിന് സ്ഥലം മാറ്റം. തിരൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ കെ ലെനിന്‍ ദാസിനെയാണ് കണ്ണൂരിലേക്ക് സ്ഥലം മാറ്റിയത്. അഭിഭാഷകര്‍ സംസ്ഥാന വ്യാപകമായി പലയിടത്തും കോടതി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചതോടെയാണ് നടപടി.

മജിസ്‌ട്രേറ്റിന്റെ മുഴുവന്‍ അധിക ചുമതലയും ഇനി തിരൂര്‍ മുന്‍സിഫ് വഹിക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് സ്വകാര്യ അന്യായത്തിനിടെ സാക്ഷിമൊഴിയെടുക്കുമ്പോള്‍ അഭിഭാഷകന്‍ ഇടപെട്ടെന്നാരോപിച്ച് അറസ്റ്റു ചെയ്ത് ജയിലിലടക്കാൻ ലെനിന്‍ ദാസ് നിര്‍ദ്ദേശം നല്‍കിയത്. ഇതിൽ പ്രതിഷേധിച്ച് അഭിഭാഷകര്‍ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങിയിരുന്നു. തിങ്കളാഴ്ച തിരൂരിലെ വിവിധ കോടതികൾ പൂര്‍ണ്ണമായും ബഹിഷ്‌കരിച്ചു. സംസ്ഥാനത്തെ മറ്റു കോടതികളിലും അഭിഭാഷകര്‍ സമരത്തിനിറങ്ങി. ലെനിന്‍ ദാസിനെ ഉടന്‍ സ്ഥലം മാറ്റിയില്ലെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്ന് അഭിഭാഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. 

ALSO READ: ആലപ്പുഴ റൂട്ട് ജനപ്രിയമല്ല? വന്ദേ ഭാരത് കോട്ടയം റൂട്ടിലേയ്ക്ക് മാറ്റിയേക്കും

ഒന്നര വര്‍ഷത്തോളമായി തിരൂര്‍ മജിസ്‌ട്രേറ്റാണ് ലെനിന്‍ദാസ്. മുമ്പും ഇദ്ദേഹത്തിനെതിരെ അഭിഭാഷകർ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച പരാതി ഹൈക്കോടതിയില്‍ നിലനില്‍ക്കെയാണ് പുതിയ വിവാദം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News