K-Rail സഹസ്രകോടികൾ കൊള്ള നടത്താനുള്ള പദ്ധതിയാണെന്ന് കെ.സുരേന്ദ്രൻ

K-Rail വിരുദ്ധ സമരത്തിന് തുടക്കം മുതലേ പിന്തുണ നൽകിയ രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. ഇത് പാവപ്പെട്ടവരെ സഹായിക്കാനുള്ള പദ്ധതിയല്ല എന്ന് സുരേന്ദ്രൻ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Oct 27, 2021, 07:27 PM IST
  • സംസ്ഥാനത്ത് ട്രെഷറി പ്രവർത്തിക്കുന്നത് കേന്ദ്രം വായ്പ്പ നിരക്ക് ഉയർത്തിയതു കൊണ്ട് മാത്രമാണ്.
  • ഒരു കാരണവശാലും ഈ പദ്ധതിക്ക് കേരളത്തിൽ അംഗീകാരം കൊടുക്കരുതെന്നാണ് ബിജെപിയുടെ നിലപാട്.
  • ഇതിന് വേണ്ടി പിണറായി വിജയൻ കേന്ദ്രത്തിൽ എത്ര സമ്മർദ്ദം ചെലുത്തിയാലും അത് നടക്കില്ലയെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
K-Rail സഹസ്രകോടികൾ കൊള്ള നടത്താനുള്ള പദ്ധതിയാണെന്ന് കെ.സുരേന്ദ്രൻ

Thiruvananthapuram : K-Rail സഹസ്രകോടികൾ കൊള്ള നടത്താനുള്ള പദ്ധതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ (K Surendran). K-Rail സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ സമരത്തിനെ അഭിസംബോധന ചെയ്യുകയായിരുന്നു കെ സുരേന്ദ്രൻ. ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നത്? ഏത് വിദഗ്ധ ഏജൻസിയുടെ ഉപദേശമാണ് സർക്കാർ സ്വീകരിച്ചത്? ഒരു പഠനവും, ഉപദേശവും ഇല്ലാതെ കേവലം അഴിമതി മാത്രമം ലക്ഷ്യമിട്ടാണ് ഈ പദ്ധതിക്കായി സർക്കാർ വാശി പിടിക്കുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. 

ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനും വായ്പ്പ എടുക്കുന്ന സർക്കാരാണോ 1,30,000 കോടി രൂപ വിദേശത്ത് നിന്നും കടം വാങ്ങുന്നത്? സംസ്ഥാനത്ത് ട്രെഷറി പ്രവർത്തിക്കുന്നത് കേന്ദ്രം വായ്പ്പ നിരക്ക് ഉയർത്തിയതു കൊണ്ട് മാത്രമാണ്. ഒരു കാരണവശാലും ഈ പദ്ധതിക്ക് കേരളത്തിൽ അംഗീകാരം കൊടുക്കരുതെന്നാണ് ബിജെപിയുടെ നിലപാട്. ഇതിന് വേണ്ടി പിണറായി വിജയൻ കേന്ദ്രത്തിൽ എത്ര സമ്മർദ്ദം ചെലുത്തിയാലും അത് നടക്കില്ലയെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. 

ALSO READ : കെ-റെയിൽ പദ്ധതിയുടെ അന്തിമ അനുമതി വേ​ഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി; പദ്ധതിയുടെ വായ്പാ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്രം

പാവപ്പെട്ടവർക്ക് ഒരു ഗുണവുമില്ലാത്ത പദ്ധതിയാണിത്. പ്രളയദുരിതം ഓരോ കൊല്ലവും ആവർത്തിക്കുന്ന കേരളത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കെ-റെയിലിന് വേണ്ടി പശ്ചിമഘട്ടം തുരന്ന് മണ്ണ് എടുക്കാനുള്ള ഏജൻസികൾ വരെ കണ്ണൂരിൽ ഒരുങ്ങി കഴിഞ്ഞു. കഴിഞ്ഞ വർഷം നദിയിൽ നിന്നും മണലെടുക്കാൻ ഏജൻസികളെ ഏൽപ്പിച്ചത്  പോലെ പാറമടകളിൽ നിന്നും കല്ലും മണ്ണുമെടുക്കാൻ കണ്ണൂരിലെ ഏജൻസികൾ ഒരുങ്ങി കഴിഞ്ഞു.  ജനങ്ങളെ കൊള്ളയടിക്കാനുള്ള കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ALSO READ : K Rail Project : കെ റെയിൽ പദ്ധതിയിൽ ആശങ്കകൾ വേണ്ടെന്ന് അറിയിച്ച് മുഖ്യമന്ത്രി; സ്ഥലമേറ്റെടുക്കുമ്പോൾ നാലിരട്ടി വരെ നഷ്ടപരിഹാരം

K-Rail വിരുദ്ധ സമരത്തിന് തുടക്കം മുതലേ പിന്തുണ നൽകിയ രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. ഇത് പാവപ്പെട്ടവരെ സഹായിക്കാനുള്ള പദ്ധതിയല്ല. സർക്കാർ പറയുന്ന സ്പീഡ് ഒന്നും കെ-റെയിലിന് കിട്ടില്ലെന്ന് ഉറപ്പാണ്. മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി കെ-റെയിലിനെ താരതമ്യപ്പെടുത്തുന്നത് അറിവില്ലായ്മയാണ്. രണ്ട് മഹാനഗരങ്ങളെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിനും കേരളത്തിലെ ഗ്രാമങ്ങളിലൂടെ പോവുന്ന കെ-റെയിലും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News