Accident: നെടുമങ്ങാട് സൂപ്പർ ഫാസ്റ്റും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു

Bike Accident: തിരുവനന്തപുരത്തേക്ക് പോയ സൂപ്പർഫാസ്റ്റാണ് അപകടത്തിൽപ്പെട്ടത്.   

Written by - Zee Malayalam News Desk | Last Updated : Feb 4, 2024, 11:33 AM IST
  • കൊല്ലങ്കാവ് സ്വദേശിയാണ് മരണപ്പെട്ടത്.
  • വർക്ക് ഷോപ്പ് ജീവനക്കാരനാണ് മരിച്ച ഷിജു.
  • ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Accident: നെടുമങ്ങാട് സൂപ്പർ ഫാസ്റ്റും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു

നെടുമങ്ങാട് കൊല്ലങ്കാവിൽ സൂപ്പർ ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികൻ മരണപ്പെട്ടു. കോട്ടയത്ത് നിന്ന് പുനലൂർ പാലോട്  നെടുമങ്ങട് വഴി  തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ആണ് ബൈക്കുമായി കൂട്ടിയിടിച്ചത്. ഇന്നലെ രാത്രി 9:15 ഓടെ ആണ് സംഭവം. കൊല്ലങ്കാവ് മാടൻകാവ് സ്വദേശി ഷിജു (40) വാണ് മരണപ്പെട്ടത്. 

യുവാവിന്റെ രണ്ട് കാലിലും കെയ്യിലും ബസ് കയറി . ബസ് പുറകോട്ട് എടുത്താണ് ഇയാളെ പുറത്തെടുത്തത്. തിരുവനന്തപുരം ഡിപ്പോയിലെ RPK 125 ബസാണ് അപകടത്തിൽപ്പെട്ടത്.  ജ്യോതി ഡീസൽ മെക്കാനിക് വർക്ക് ഷോപ്പിലെ ജോലിക്കാരനാണ് ഷിജു. നെടുമങ്ങാട് നിന്ന് ആനാട്ടേക്ക് വന്ന കാറിനെ ബൈക്ക് മറികടന്നപ്പോഴാണ്  നെടുമങ്ങാട് ഭാഗത്തേക്ക് വന്ന കെ എസ് ആർ ടി സി ബസിൽ തട്ടിയതെന്ന് നാട്ടുകാർ പറഞ്ഞു. 

ALSO READ:  തമിഴ്‌നാട് സർക്കാർ ബസിൽ കേരള ബസ് ഇടിച്ച് അപകടം; മാർത്താണ്ഡം പാലത്തിലാണ് സംഭവം

തെറിച്ച് വീണ ബൈക്ക് കാറിൽ ഇടിച്ച ശേഷം 50 മീറ്ററോളം മുന്നോട്ട് പോയ ശേഷം റോഡരികിൽ പതിച്ചു. ബസിൽ  കുടിങ്ങിയ ആൾ 50 മീറ്റർ റോഡിലൂടെ നിരങ്ങി ആണ് നിന്നത്. നെടുമങ്ങാട് പോലീസും 108 ആമ്പുലൻസും സ്ഥലെത്തി പരുക്കേറ്റ ആളെ  ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News