Lok Sabha Election 2024: രാജീവ് ചന്ദ്രശേഖറിൽ നിന്ന് വിഷുക്കൈനീട്ടം സ്വീകരിച്ച് നടി ശോഭന; റോഡ് ഷോയിലും സാന്നിധ്യം

Actress Shobana: രാജീവിനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത ശോഭന ഹോട്ടല്‍ ഹൈസിന്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രാജീവില്‍ നിന്നും വിഷുക്കൈനീട്ടം സ്വീകരിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 14, 2024, 10:04 PM IST
  • രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായാണ് തിരുവനന്തപുരത്തെത്തിയതെന്ന് ശോഭന പറഞ്ഞു
  • നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിലും പങ്കെടുക്കുമെന്ന് ശോഭന അറിയിച്ചു
Lok Sabha Election 2024: രാജീവ് ചന്ദ്രശേഖറിൽ നിന്ന് വിഷുക്കൈനീട്ടം സ്വീകരിച്ച് നടി ശോഭന; റോഡ് ഷോയിലും സാന്നിധ്യം

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി നടിയും നര്‍ത്തകിയുമായ ശോഭന. രാജീവിനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത ശോഭന ഹോട്ടല്‍ ഹൈസിന്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രാജീവില്‍ നിന്നും വിഷുക്കൈനീട്ടം സ്വീകരിച്ചു.

രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായാണ് തിരുവനന്തപുരത്തെത്തിയതെന്ന് ശോഭന പറഞ്ഞു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിലും പങ്കെടുക്കുമെന്ന് ശോഭന അറിയിച്ചു. ഉച്ചയ്ക്ക് ഒന്നിന് ആരംഭിച്ച വാഹന പ്രചരണ ജാഥ വൈകിട്ട് ഏഴ് മണിയോടെ നെയ്യാറ്റിന്‍കര ടിബി ജങ്ഷനിലെത്തിയപ്പോഴാണ് ശോഭന രാജീവിനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തത്. ബിജെപി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷും റോഡ് ഷോയിൽ ഉണ്ടായിരുന്നു.

ALSO READ: ഈ രണ്ട് രാജ്യങ്ങളിലേക്ക് യാത്ര പാടില്ല; ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം

സൗജന്യ റേഷൻ അടുത്ത അഞ്ചുവർഷം കൂടി; ബിജെപിയുടെ പ്രകടന പത്രിക

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബിജെപി. 14 ഭാഗങ്ങളുള്ള പ്രകടന പത്രികയാണ് ബിജെപി പുറത്തിറക്കിയത്. ക്ഷേമപെൻഷൻ ഉപഭോക്താക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടനപത്രിക കൈമാറി. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രകടനപത്രികയിൽ പറയുന്നു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബുള്ളറ്റ് ട്രെയിൻ ഇടനാഴി നിർമിക്കുമെന്നും രാജ്യത്ത് പുതിയ വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളും നിർമിക്കാൻ നടപടി സ്വീകരിക്കുമെന്നും ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, 6ജി സാങ്കേതികവിദ്യ എന്നിവ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ജൻ ഔഷധിയിൽ 80 ശതമാനം വിലക്കുറവിൽ മരുന്ന് ലഭ്യമാക്കും. യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ ബിജെപിയുടെ പ്രകടനപത്രിക ഏറ്റുവാങ്ങി. പ്രകടനപത്രികയ്ക്കായി 15 ലക്ഷം അഭിപ്രായങ്ങള്‍ ലഭിച്ചെന്ന് രാജ്നാഥ് സിം​ഗ് വ്യക്തമാക്കി. മോദിയുടെ ​ഗ്യാരന്റി എന്ന ആശയത്തിലാണ് പ്രകടനപത്രിക ഒരുക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News