Lock down: തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം

  പ്രധാനമന്ത്രി രാജ്യത്ത് 21 ദിവസത്തേക്ക് Lock down പ്രഖ്യാപിച്ച സാഹചര്യത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാനായി സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. 

Last Updated : Mar 25, 2020, 09:44 AM IST
Lock down: തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം

തിരുവനന്തപുരം:  പ്രധാനമന്ത്രി രാജ്യത്ത് 21 ദിവസത്തേക്ക് Lock down പ്രഖ്യാപിച്ച സാഹചര്യത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാനായി സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. 

നിലവില്‍ മാര്‍ച്ച്  31 വരെ സംസ്ഥാനം പൂര്‍ണമായി അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് ഏപ്രിൽ 14 വരെ   പ്രധാനമന്ത്രി രാജ്യത്ത് Lock down പ്രഖ്യാപിച്ചത്. ഇതോടെ, ഏപ്രിൽ 14 വരെ Lock down നീട്ടിക്കൊണ്ടു പോകേണ്ടതായുണ്ട്.  ഇത് നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് ഇന്ന് മന്ത്രിസഭാ യോഗം  ചേരുന്നത്.

Lock down സംബന്ധിച്ച കേന്ദ്രത്തിന്റെ ഉത്തരവ് പരിശോധിച്ച ശേഷം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോയെന്ന കാര്യത്തിൽ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. അവശ്യസര്‍വ്വീസുകളായ ഭക്ഷണം , മരുന്ന് എന്നിവക്ക് മുടക്കമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ക്രമീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾ മന്ത്രിസഭാ യോഗം തീരുമാനിക്കും.

അതേസമയം, Lock down നിർദേശങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് സർക്കാരിന്‍റെ 
നിലപാട്. കൂടാതെ ഇന്നലെ മുതല്‍ കേരള പോലീസും സജീവമായി രംഗത്തുണ്ട്.

ആള്‍കൂട്ടം ഒരു തരത്തിലും അനുവദിക്കില്ലെന്നും പോലീസ് നടപടി ശക്തമാക്കുമെന്നും ചൊവ്വാഴ്ച  നടത്തിയ  പത്ര സമ്മേളനത്തില്‍ മുഖ്യമന്ത്രി  പറഞ്ഞിരുന്നു.  കൂടാതെ, ഈ പ്രത്യക അവസരത്തില്‍ പൂഴ്ത്തിവെയ്പ്പുകളും മറ്റും നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Trending News