കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിലും ആവേശം ഒട്ടും കുറവല്ല... പോളിംഗ് അഞ്ചാം മണിക്കൂറിലേക്ക് കടന്നപ്പോള്‍ 36% പേര് സമ്മതിദാന അവകാശം വിനിയോഗിച്ചു....
ഇന്ന് 5 ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാരാണ് ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ (Local Body Election) ഒന്നാം ഘട്ടത്തില്‍ കണ്ടതുപോലെ തന്നെ രണ്ടാം ഘട്ടത്തിലും വോട്ടര്‍മാരില്‍ തികഞ്ഞ ആവേശമാണ് കാണുന്നത്. രാവിലെ മുതല്‍ മിക്കവാറും എല്ലാ ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 11 മണിവരെ 36% പേര് പോളി൦ഗ് രേഖപ്പെടുത്തിയത് ജനങ്ങളിലെ ആവേശം വ്യക്തമാക്കുന്നു.
നിലവില്‍ ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. 37% പേര് ഇവിടെ വോട്ടവകാശം വിനിയോഗിച്ചു.
Also read: Local Body Election 2020: രണ്ടാം ഘട്ട വോട്ടിംഗ് ആരംഭിച്ചു; ഇന്ന് ജനവിധി തേടുന്നത് 5 ജില്ലകൾ
451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ആകെ വോട്ടര്‍മാര്‍ 98,57,208. 28,142 പേരാണ് ഇന്ന് ജനവിധി തേടുന്നത്. വൈകിട്ട് ആറ് മണി വരെയാണ് പോളി൦ഗ്.