Local Body Election 2020: രണ്ടാം ഘട്ട വോട്ടിംഗ് ആരംഭിച്ചു; ഇന്ന് ജനവിധി തേടുന്നത് 5 ജില്ലകൾ

ഇന്ന് ജനവിധി തേടുന്നത് കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ, വയനാട് എന്നീ അഞ്ച് ജില്ലകളാണ്.   

Last Updated : Dec 10, 2020, 08:28 AM IST
  • എഴുമണി മുതൽ വൈകുന്നേര ആറുമണിവരെയാണ് വോട്ടിംഗ് സമയം. മുന്നണികളെല്ലാം മികച്ച പ്രതീക്ഷയിലാണ്.
  • അഞ്ച് ജില്ലകളിലുമായി 8,116 ജില്ലകളിലേക്കാണ് ഇന്ന് ജനവിധി തേടുന്നത്. 98.57 ലക്ഷം വോട്ടർമാരാണ് ആകെ ഉള്ളത്.
  • അവസാന ഘട്ട തിരഞ്ഞെടുപ്പ് തിങ്കളാഴ്ചയാണ് നടക്കുന്നത്. വോട്ടെണ്ണൽ ഈ മാസം 16 ബുധനാഴ്ചയാണ്.
Local Body Election 2020: രണ്ടാം ഘട്ട വോട്ടിംഗ് ആരംഭിച്ചു; ഇന്ന് ജനവിധി തേടുന്നത് 5 ജില്ലകൾ

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് (Second Phase) ആരംഭിച്ചു.  ഇന്ന് ജനവിധി തേടുന്നത് കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ, വയനാട് എന്നീ അഞ്ച് ജില്ലകളാണ്. എഴുമണി മുതൽ വൈകുന്നേര ആറുമണിവരെയാണ് വോട്ടിംഗ് സമയം. മുന്നണികളെല്ലാം മികച്ച പ്രതീക്ഷയിലാണ്.  

അഞ്ച് ജില്ലകളിലുമായി (Five districts) 8,116 ജില്ലകളിലേക്കാണ് ഇന്ന് ജനവിധി (Local Body Election) തേടുന്നത്.   98.57 ലക്ഷം വോട്ടർമാരാണ് ആകെ ഉള്ളത്.  രണ്ടാം ഘട്ടത്തെ ശ്രദ്ധേയമാക്കുന്നത് കേരള കോൺഗ്രസിന്റെ  പ്രതീക്ഷകളാണ്.  യുഡിഎഫിന്റ (UDF) ലക്ഷ്യം എന്നുപറയുന്നത് കോട്ടയം, എറണാകുളം, വയനാട് ജില്ലകളിൽ മേൽക്കൈ നിലനിർത്തുക എന്നതാണ്.  

അതേസമയം തൃശൂരിലും പാലക്കാട്ടും ആധിപത്യം നിലനിർത്തുന്നതിനൊപ്പം ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്തേയും തങ്ങളുടെ വരുതിയിലാക്കാനാണ് എൽഡിഎഫിന്റെ (LDF) ഉന്നം   ബിജെപിയുടെ (BJP) ലക്ഷ്യം എന്നുപറയുന്നത് പാലക്കാട് നഗരസഭയിൽ കഴിഞ്ഞ തവണ ലഭിച്ച ഭരണം നിലനിർത്തുകയെന്നതും തൃശൂർ കോർപ്പറേഷനിൽ വൻ മുന്നേറ്റം നടത്തുക എന്നതുമാണ്. 

Also read: Local Body Election: ആവേശത്തോടെ ഒന്നാം ഘട്ടം അവസാനിച്ചു, 75% പോളിംഗ്

കോട്ടയത്ത് ശരിക്കും എൽഡിഎഫ് യുഡിഎഫ് കൊമ്പുകോർക്കൽ തന്നെയാണ്.  കാരണം ഇവിടത്തെ പോരാട്ടം കേരള കോൺഗ്രസിലെ (Kerala Congress) ജോസ്-ജോസഫ് പക്ഷങ്ങളുടെ കനത്ത മത്സരമാണ്.  ഇരുവരുടേയും വാദമനുസരിച്ച് യഥാർത്ഥ കേരള കോൺഗ്രസിനെ ഈ തിരഞ്ഞെടുപ്പ് നിശ്ചയിക്കുമെന്നാണ്.  

മാത്രമല്ല സഭാ തർക്കം അടക്കം നിരവധി വിഷയങ്ങൾ ഈ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമുണ്ട്.  ഇതിനിടയിൽ എറണാകുളത്ത് കിഴക്കമ്പലത്ത് 20:20 കൊച്ചി നഗരസഭയിൽ വീഫോർ കൊച്ചി തുടങ്ങിയ കൂട്ടായ്മകൾ കടുത്ത വെല്ലുവിളികളാണ് മുന്നണികൾക്ക് ഉണ്ടാക്കുന്നത്. എന്തായാലും മുന്നണികളെല്ലാം കനത്ത വിജപ്രതീക്ഷയിലാണ്.   അവസാന ഘട്ട തിരഞ്ഞെടുപ്പ് (Third Phase) തിങ്കളാഴ്ചയാണ് നടക്കുന്നത്.  വോട്ടെണ്ണൽ (Counting) ഈ മാസം 16 ബുധനാഴ്ചയാണ്.  

Trending News