Kerala Assembly Election 2021 Live : ഇരട്ട വോട്ട് വിവാദത്തിൽ കേരളം, ഒപ്പം പ്രചാരണം കൊഴുപ്പിച്ച് ദേശീയ നേതാക്കൾ

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് അടുക്കമ്പോൾ വോട്ടർ പട്ടികയിൽ ഇരട്ട വോട്ട് വിവാദം കത്തുന്നു. വോട്ടേഴ്സ് ലിസ്റ്റിനെ കുറിച്ചുള്ള കോൺഗ്രസ് ഉന്നയിച്ച ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷ് അന്വേഷിക്കാൻ തയ്യറായപ്പോൾ അത് വെറും പൊള്ളത്തരമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടാതെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ഇന്ന് കണ്ണൂരിൽ റോഡ് ഷോ നടത്തും. രാഹുൽ ഗാന്ധി കോന്നിയിലും റോഡ് ഷോ സംഘടിപ്പിക്കും. തലശ്ശേരിയിൽ എന്ത് ചെയ്യണമെന്നറിയാതെ ബിജെപി സംസ്ഥാന നേതൃത്വം.

Written by - Zee Malayalam News Desk | Last Updated : Mar 27, 2021, 05:43 PM IST
Live Blog

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് അടുക്കമ്പോൾ വോട്ടർ പട്ടികയിൽ ഇരട്ട വോട്ട് വിവാദം കത്തുന്നു. വോട്ടേഴ്സ് ലിസ്റ്റിനെ കുറിച്ചുള്ള കോൺഗ്രസ് ഉന്നയിച്ച ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷ് അന്വേഷിക്കാൻ തയ്യറായപ്പോൾ അത് വെറും പൊള്ളത്തരമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടാതെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ഇന്ന് കണ്ണൂരിൽ റോഡ് ഷോ നടത്തും. രാഹുൽ ഗാന്ധി കോന്നിയിലും റോഡ് ഷോ സംഘടിപ്പിക്കും. തലശ്ശേരിയിൽ എന്ത് ചെയ്യണമെന്നറിയാതെ ബിജെപി സംസ്ഥാന നേതൃത്വം.

27 March, 2021

  • 14:00 PM

    വോട്ടെടുപ്പിന് 48 മണിക്കൂര്‍ സമയപരിധിയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാധ്യമങ്ങളിൽ അവതരിപ്പിക്കണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ 

  • 14:00 PM

    പത്തനംതിട്ടയെ ഇളക്കി മറിച്ച് രാഹുൽ ഗാന്ധി

  • 13:45 PM

    ചക്കരക്കല്ലിനെ ആവേശത്തിലാക്കി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ റോഡ് ഷോ

  • 13:45 PM

    എഐസിസി വക്താവ് ഷമ്മ മുഹമ്മദിനും ഇരട്ട വോട്ട്

  • 13:45 PM

    അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഭക്ഷ്യ വകുപ്പ് കോടതിയിലേക്ക്

  • 12:15 PM

    വിഷു കിറ്റ് ഏപ്രിൽ ഒന്നിന് തന്നെ നൽകുമെന്ന് ഭക്ഷ്യ വകുപ്പ്.

  • 12:00 PM

    ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ കണ്ണൂരിലെ റോഡ് ഷോ

  • 12:00 PM

    പിണറായി വിജയനാണ് ബിജെപി ഏജന്റെന്ന് രമേശ് ചെന്നിത്തല. പാലം പണിയുമായി ബന്ധപ്പെട്ട് നിധിൻ ഗഡ്കരിയുമായിട്ടാണ് മുഖ്യമന്ത്രിക്ക് ബന്ധമെന്ന് പ്രതിപക്ഷ  നേതാവ്

  • 12:00 PM

    പിണറായി വിജയനാണ് കേരളത്തിലുള്ളവരുടെ അന്നം മുടക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

  • 12:00 PM

    ജെ പി നഡ്ഡയുടെ റോഡ് ഷോ ആരംഭിച്ചു

Trending News