Kerala Assembly Election 2021 Live : ഗുരുവായൂരിൽ ബിജെപി സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്ക് പിന്തുണ നൽകും

ആകെ 3 പൊതുയോഗങ്ങളിലാണ് ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 26, 2021, 01:50 PM IST
Live Blog

മുഖ്യമന്ത്രി പിണറായി വിജയൻറെ കേരളം പര്യടനം ഇന്ന് തിരുവനന്തപുരത്ത് എത്തും. ആകെ 3 പൊതുയോഗങ്ങളിലാണ് ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ഇത് കൂടാതെ മന്ത്രിസഭാ യോഗത്തിലും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നെയ്യാൻറ്റിൻക്കരയിലും 4.30 ന് നേമത്തും 6 മണിക്ക് ഗ്രീൻഫീൽഡ് സ്റ്റേഡിയം പരിസരത്തും നടത്തുന്ന പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ഇന്ന് വാർത്താസമ്മേളനം ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസക്, ആരോഗ്യമന്ത്രി കെ കെ ശൈലജ തുടങ്ങിയവരും ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും.

26 March, 2021

  • 13:45 PM

    തലശ്ശേരിയിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് എംഎം ഹസ്സൻ രംഗത്തെത്തി. കേരളത്തിൽ ഒരിടത്തും കോൺഗ്രസ് പാർട്ടിക്ക് ബിജെപിയുടെ വോട്ട് ആവശ്യമില്ലെന്നും എംഎം ഹസ്സൻ കോഴിക്കോട് പറഞ്ഞു. അത് മാത്രമല്ല സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് പിണറായി വിജയൻറെ ഏകാധിപത്യമാണെന്നും എംഎം ഹസ്സൻ ആരോപിച്ചു

  • 12:15 PM

    ബിജെപി ഗുരുവായൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ അറിയിച്ചു. ഇന്ന് വൈകിട്ടോടെ പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സ്വന്തന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതോടെ ബിജെപിക്ക് മണ്ഡലത്തിൽ വൻ വിജയം നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. 

Trending News