Kerala Assembly Election 2021 Live : പത്രിക തള്ളിയ ഞെട്ടല്ലിൽ ബിജെപി, ഇന്ന് പ്രത്യേക കോടതിയെ സമീപിക്കും

മൂന്ന് മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയ സംഭവത്തിൽ ബിജെപി ഇന്ന് ഹൈക്കോടതിയെ സമീപിക്കും 

Written by - Zee Malayalam News Desk | Last Updated : Mar 21, 2021, 05:33 PM IST
    ഏപ്രിൽ ആറിനാണ് സംസ്ഥാനത്തെ വോട്ടെടുപ്പ്. മെയ് 2ന് വോട്ടെണ്ണ. നടക്കും
Live Blog

തിരുവനന്തപുരം: എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ മൂന്ന് എൻഡിഎ സ്ഥാനാർഥികളുടെ പത്രിക തള്ളിയ സംഭവത്തിൽ സമ്മർദത്തിലായിരിക്കുകയാണ് കേരളത്തിലെ ബിജെപി. അതിൽ പ്രധാനമായും തലശ്ശേരിയാണ്. യുഡിഎഫിന്റയും എൽഡിഎഫിന്റെ രാഷ്ട്രീയ പഴിചാരലുകളിനെക്കാളും ബിജെപിക്ക് തലവേദനയുണ്ടാക്കുന്നത് തലശ്ശേരി പ്രചാരണത്തിനായി അമിത് ഷാ വരുമ്പോൾ ബിജെപി സ്ഥാനാർഥി ഇല്ലെന്നുള്ള അവസ്ഥയാണ്. നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോൾ 1061 നാമനിർദേശങ്ങളാണുള്ളത്. നാളെയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി.

21 March, 2021

  • 17:30 PM

    മാധ്യമങ്ങൾ (Media)  നടത്തിയ തെരഞ്ഞെടുപ്പ് സർവ്വേകൾ യുഡിഎഫിനെയും തന്നെയും തകർക്കാൻ ലക്ഷ്യമിട്ട് കൊണ്ട് നടത്തിയ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala) തിരുവനന്തപുരത്ത് ആരോപിച്ചു. 

  • 17:30 PM

    തലശ്ശേരി,ഗുരുവായൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പത്രിക തള്ളിയ സംഭവത്തിൽ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും

  • 12:00 PM

    സൂക്ഷമ പരിശോധനയ്‌ക്കിടയിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരെ ഗുരുവായൂർ, തലശ്ശേരി മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഹൈകോടതിയിൽ ഹർജി നൽകി. പത്രിക തള്ളിയത് ചട്ടപ്രകാരമല്ലെന്ന് ആരോപിച്ചാണ് ഹൈകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

  • 11:15 AM

    പത്രിക തള്ളിയ സംഭവത്തിൽ സ്വന്തം നിലയ്ക്ക് തന്നെ കോടതിയെ സമീപിക്കുമെന്ന് എഡിഎംകെ സ്ഥാനാർഥി ആർ ധനലക്ഷ്മി. നാളെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ധനലക്ഷ്മി അറിയിച്ചു.

  • 10:15 AM

    ദേവികുളത്തെ സ്ഥാനാർഥി ഹർജി നൽകില്ല, ബിജെപിയുടെ സഖ്യ കക്ഷിയായ എഡിഎംകെ സ്ഥാനാർഥിയായിരുന്ന ദേവികുളത്ത് നാമനിർദേശം നൽകിയത്

  • 10:15 AM

    നാമനിർദേശ പത്രിക തള്ളിയ മൂന്ന് എൻഡിഎ സ്ഥാനാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി ഹർജി പരിഗണിക്കും

Trending News