Kerala Assembly Election 2021 Live : യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി ; ഐശ്വര്യ കേരളം ലോകോത്തര കേരളം എന്ന് പേരിലാണ് പ്രകടന പത്രിക ഇറക്കിയത്

 ഇന്ന് യുഡിഎഫ് തങ്ങളുടെ പത്രികയും പുറത്തിറക്കും

Written by - Zee Malayalam News Desk | Last Updated : Mar 20, 2021, 02:11 PM IST
    ഏപ്രിൽ ആറിനാണ് സംസ്ഥാന തെരഞ്ഞെടുപ്പ്, മെയ് 2ന് വോട്ടെണ്ണലും
Live Blog

സംസ്ഥാന നിയമസഭ തെരഞ്ഞുടപ്പിന് ഇനി ആഴ്ചകൾ മാത്രം ബാക്കി. ഇന്നലെ എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെ ഇന്ന് യുഡിഎഫ് തങ്ങളുടെ പത്രികയും പുറത്തിറക്കും. ഇന്ന് പത്രികകളുടെ സൂക്ഷ്മ  പരിശോധന ഉണ്ടാകും. അതിനിടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ചിഹ്നം ലഭിക്കുന്ന കാര്യത്തി ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഈ സ്ഥിതി മുന്നോട്ട് പോയാൽ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർഥികൾക്ക് ഓരോ ചിഹ്നത്തിൽ മത്സരിക്കാൻ സാധിക്കില്ല. 

20 March, 2021

  • 13:15 PM

    തലശ്ശേരിയിൽ ബിജെപി സ്ഥാനാർഥിയുടെ നാമനിർദ്ദേശ പത്രിക തള്ളി. കണ്ണൂർ ജില്ലയിൽ ബിജെപിക്ക് ഏറ്റവും കൂടുതലുള്ള മണ്ഡലമാണ് തലശ്ശേരി

  • 12:00 PM

    തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി ചെവ്വാഴ്ച മാർച്ച് 31ന് സംസ്ഥാനത്തെത്തും

  • 11:30 AM

    യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി.  പ്രകടന പത്രികയുടെ കാതൽ ന്യായ് പദ്ധതി.  

  • 11:30 AM

    ഏലത്തൂർ സീറ്റ് പ്രശ്നം എം.കെ രാഘവൻ  എംപി ഡിസിസിയുടെ യോഗത്തിൽ നിന്ന് ഇറങ്ങി പോയി. മാണി സി കാപ്പന്റെ പാർട്ടി സ്ഥാനാർഥിയെ അംഗീകരിക്കനാകില്ലെന്ന് പ്രവർത്തകർ.

  • 11:15 AM

    മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വിന്റി 20യിൽ ചേർന്നു. മകൾ മറിയയുടെ ഭർത്താവ് വർഗീസ് ജോർജ് ട്വിന്റി20യുടെ യൂത്ത് വിങ് കോർഡിനേറ്ററായി ചുമതലയേറ്റെടുത്തു.

  • 10:15 AM

    എലത്തൂരിൽ യുഡിഎഫിന് മൂന്ന് സ്ഥാനർഥികൾ. പ്രതിഷേധവും കോഴിക്കോട് ഡിസിസിക്ക് മുമ്പിൽ കയ്യങ്കളി

  • 09:15 AM

    സംസ്ഥാനത്തെ പരമദരിദ്രാവസ്ഥ ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി മൈക്രോ പ്ലാൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി.

  • 09:00 AM

    കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വീണ്ടും തലവേദനയായി ചിഹ്നം പ്രശ്നം. കർഷകൻ ഓടിക്കുന്ന ട്രാക്ടർ ചിഹ്നത്തിന് അവകാശ വാദവുമായി ചെങ്ങനാശ്ശേരി മത്സരിക്കുന്ന ഇന്ത്യൻ ക്രിസ്ത്യൻ സെക്യുലർ പാർട്ടി. നറുകെടുപ്പിൽ ഭാഗ്യം തുണച്ചില്ലെങ്കിൽ കേരള കോൺഗ്രസ് ചെങ്ങനാശ്ശേരിയിൽ മറ്റൊരു ചിഹ്നത്തിൽ മത്സരിക്കേണ്ടി വരും 

  • 08:45 AM

    ഇന്ന് സൂക്ഷ്മ പരിശോധന, രാവിലെ 11 മണി മുതൽ സൂക്ഷ്മ പരിശോധന ആരംഭിക്കും. ആകെ 2138 നാമനിർദ്ദേശ പത്രികകളാണുള്ളത്.

Trending News