കവരത്തി: ലക്ഷദ്വീപില്‍ ആദ്യ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ പാചകക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ ഇന്ത്യയിലെ കോവിഡില്ലാത്ത മേഖലയായിരുന്നു ലക്ഷദ്വീപ്. നഗരത്തിനോട് അകന്ന് നിൽക്കുന്നതായതിനാലും പുറത്തു നിന്നുള്ള സമ്പർക്കം കുറഞ്ഞതിനാലും ഇവിടെ രോഗികളില്ലായിരുന്നു.
ALSO READ: Gujarat:റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് ട്രക്ക് പാഞ്ഞുകയറി; 15 പേർക്ക് ദാരുണാന്ത്യം
കൊച്ചിയില്‍(Kochi)നിന്നും കപ്പലില്‍ കവരത്തിയിലെത്തിയ ജവാനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇദ്ദേഹം ദ്വീപിലെ താമസക്കാരനല്ല. ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെല്ലാം നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. കൊച്ചിയില്‍നിന്നും എത്തുന്നവര്‍ക്ക് ലക്ഷ ദ്വീപിൽ നേരത്തെയുണ്ടായിരുന്ന നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കിയതിനു പിന്നാലെയാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡിസംബര്‍ അവസാനയാഴ്ച്ചയാണ് ലക്ഷദ്വീപ് യാത്രയ്ക്കായുള്ള മാനദണ്ഡങ്ങളില്‍ ഭരണകൂടം മാറ്റം വരുത്തിയത്.
ALSO READ: Kadakkavoor Case: മൊബൈലിൽ നിന്നും നിർണായക തെളിവുകൾ അമ്മയുടെ ജാമ്യാപേക്ഷ എതിർത്ത് സർക്കാർ
48 മണിക്കൂറിനുള്ളില്‍ നടത്തിയ കൊറോണ പരിശോധനയില്‍ Covid നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ലക്ഷദ്വീപില്‍ എവിടെയും സഞ്ചരിക്കാമെന്നാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്. നേരത്തെ ലക്ഷദ്വീപിലേക്ക് പോകണമായിരുന്നുവെങ്കില്‍ ഒരാഴ്ച്ച കൊച്ചിയില്‍ ക്വാറന്റീന്‍ കഴിഞ്ഞ് കൊറോണയില്ലെന്ന് ഉറപ്പു വരുത്തണമായിരുന്നു. ലക്ഷദ്വീപിലെത്തിയ ശേഷവും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമായിരുന്നു. ഇവിടെ പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത് . 2011 ലെ കണക്കെടുപ്പ് പ്രകാരം ദ്വീപിലെ ജനസംഖ്യ 66,000 ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.