മലപ്പുറം: കുറ്റിപ്പുറം പേലീസ് സ്റ്റേഷനെ രാജ്യത്തെ ഒന്‍പതാമത്തെ മികച്ച സ്റ്റേഷനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ കൂടിയാണ് കുറ്റിപ്പുറം. മികച്ച ശിശു സൗഹൃദ സ്റ്റേഷൻ എന്ന നിലയിലും ഇവർ അറിയപ്പെടുന്നുണ്ട്.
രാജ്യത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മികച്ച പോലീസ് സ്റ്റേഷനുള്ള പുരസ്കാരങ്ങൾ നൽകുക. ഈ പട്ടികയിൽ ഒൻപതാം സ്ഥാനം നേടിയാണ് കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ ശ്രദ്ധേയമാകുന്നത്. സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷൻ കൂടിയാണ് കുറ്റിപ്പുറം. ഫെബ്രുവരി 6 ന് തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് കുറ്റിപ്പുറം സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് പുരസ്കാരം സമ്മാനിക്കും.
ALSO READ: ഗവർണർക്കിനി വേറെ ലെവൽ സുരക്ഷ; കേരളാ പോലീസും സി.ആര്.പി.എഫും തമ്മില്‍ ധാരണണയിലെത്തി
ക്രൈം റിപ്പോർട്ടിംഗ് മുതൽ അറസ്റ്റ് വരെയുള്ള കാര്യങ്ങളും സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതിയും സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്കുള്ള സൗകര്യങ്ങളുമാണ് പുരസ്കാരത്തിനുള്ള മാനദണ്ഡം. ഇതുമായി ബന്ധപ്പെട്ട് നവംബറില്‍ സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സംസ്ഥാനത്തെ മികച്ച ശിശു സൗഹൃദ സ്റ്റേഷൻ കൂടിയാണ് കുറ്റിപ്പുറം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.