KSRTC: കെഎസ്ആർടിസി അന്തർസംസ്ഥാന സർവീസുകളിൽ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും

KSRTC Ticket Rates Increase: ദീപാവലി, ശബരിമല, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഫ്ലക്സി ചാർജ് ഏർപ്പെടുത്താനാണ് തീരുമാനം. 15 ശതമാനം മുതൽ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് വർധിക്കുക.

Written by - Zee Malayalam News Desk | Last Updated : Sep 27, 2023, 06:24 PM IST
  • യാത്രക്കാർക്ക് മുൻകൂട്ടി ഓൺലൈനായി ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സജ്ജീകരണം ഏർപ്പെടുത്തും
  • 30 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്
  • ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കും
KSRTC: കെഎസ്ആർടിസി അന്തർസംസ്ഥാന സർവീസുകളിൽ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കെ സ്വിഫ്റ്റ് അന്തർസംസ്ഥാന സർവീസുകളിൽ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിക്കും. ദീപാവലി, ശബരിമല, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഫ്ലക്സി ചാർജ് ഏർപ്പെടുത്താനാണ് തീരുമാനം. 15 ശതമാനം മുതൽ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് വർധിക്കുക.

യാത്രക്കാർക്ക് മുൻകൂട്ടി ഓൺലൈനായി ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സജ്ജീകരണം ഏർപ്പെടുത്തും. 30 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കും. ഉത്സവ അവധി ദിനങ്ങളോടനുബന്ധിച്ച് വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക നിരക്കിൽ സ്പെഷ്യൽ സർവീസുകൾ നടത്താനും തീരുമാനമുണ്ട്.

കുറഞ്ഞ ചിലവിൽ എസി ബസ് യാത്രയുമായി കെഎസ്ആർടിസി; ജനത സർവീസിന് തുടക്കമായി

കുറഞ്ഞ ചെലവില്‍ എസി ബസ് യാത്ര ഒരുക്കാന്‍ കെഎസ്ആര്‍ടിസി. ജനത സര്‍വീസ് ആരംഭിച്ചു. പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സർവീസ് നടത്തുന്നത്. കൊല്ലം ഡിപ്പോയില്‍ നിന്ന് ജനത സർവീസ് മേയര്‍ പ്രസന്ന ഏണസ്റ്റ് സര്‍വീസ് ഫ്ലാ​ഗ് ഓഫ് ചെയ്തു.

കെഎസ്ആര്‍ടിസിയുടെ ലോ ഫ്ലോർ ബസുകളാണ് ഈ സര്‍വീസിനായി ഉപയോഗിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് ജനത സര്‍വീസ് നടത്തുന്നത്. 20 രൂപയാണ് ജനത സർവീസിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്. ഫാസ്റ്റ് പാസഞ്ചറിനേക്കാള്‍ കൂടിയ നിരക്കിലും സൂപ്പര്‍ ഫാസ്റ്റിനെക്കാള്‍ കുറഞ്ഞ നിരക്കിലുമാണ് ജനത സര്‍വീസ് നടത്തുക.

രാവിലെ 7.15ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 9.30ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. തിരിച്ച് 10 മണിക്ക് പുറപ്പെടുന്ന ബസുകൾ 12ന് കൊല്ലത്ത് എത്തിച്ചേരും. ഉച്ചയ്ക്ക് 2.20ന് പുറപ്പെടുന്ന ബസ് 4.30ന് തിരുവനന്തപുരത്ത് എത്തിച്ചേരും. അഞ്ചിന് തമ്പാനൂര്‍, വഴുതക്കാട്, സ്റ്റാച്യു, പട്ടം (മെഡിക്കല്‍ കോളേജ്-കൊല്ലം ബസ്), കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് രാത്രി 7.15ന് സർവീസ് അവസാനിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News