തിരുവനന്തപുരം : ദിർഘദൂര സർവീസുകൾക്കായി KSRTC വാങ്ങിയ AC വോൾവോ ബസിന്റെ പരിശോധന പൂർത്തിയായി. തിരുവനന്തപുരം ആനയറ KSRTC ഡിപ്പോയിലെത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പൂർണമായും വോൾവോ നേരിട്ട് നിർമിച്ച ബസ് എന്ന് പ്രത്യേകതയും ഈ ലക്ഷ്വറി ബസുകൾക്കുണ്ട്.
കെഎസ്ആർടിസിക്കായി രൂപീകരിച്ച് കെ സ്വിഫ്റ്റ് എന്ന കമ്പനിക്കുള്ളതാണ് പുതിയ ബസ്. ആകെ എട്ട് ബസുകളാണുള്ളത്. രാജ്യത്ത് ആദ്യമായി വോൾവോയുടെ പുതിയ ശ്രേണിയിൽ നിർമ്മിച്ച എട്ട് സ്ലീപ്പർ ബസുകളാണ് കമ്പനി കെഎസ്ആർടിസിക്ക് നൽകുന്നത്. എല്ലാം ദീർഘദൂര യാത്ര സർവീസുകൾക്ക് വേണ്ടി മാത്രമാണ്.
BS6 ശ്രേണിയിൽ ഉള്ള ഷാസിയിൽ സ്വന്തം ഫാക്ടറിയിൽ നിർമ്മിക്കുന്ന ആദ്യത്തെ സ്ലീപ്പർ ബസാണ് ഇത്. 14.95 മീറ്റർ നീളത്തോട് കൂടിയ ബസിൽ 11 ലിറ്റർ എഞ്ചിൻ , 430 എച്ച്.പി പവർ നൽകുന്നുണ്ട്. ഇന്ധന ക്ഷമതയ്ക്കായി നൂതന സംവിധാനമായ ഐ ഷിഷ്റ്റ് ഓട്ടോമാറ്റിക് ഗിയർ സംവിധാനമാണ് ഈ ബസുകളിൽ ഉള്ളത്. ഹൈഡ്രോ ഡൈനാമിക് റിട്ടാർഡറും, എ.ബി.എസ്, ആൻഡ് ഇ.ബി.ഡി , ഇ. എസ്.പി എന്നീ സംവിധാനങ്ങളും ഈ ബസിന് നൽകിയിട്ടുണ്ട്.
സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് 8 എയർ ബെല്ലോയോട് കൂടിയ സസ്പെൻഷൻ സിസ്റ്റവും, ട്യൂബ് ലെസ് ടയറുകളുമാണ് ബസുകളിൽ ഉള്ളത്. ഒരു കോടി 38 ലക്ഷം രൂപയാണ് ഒരു ബസ്സിന്റെ വില. അടുത്ത ദിവസം തന്നെ മറ്റു ഏഴ് ബസ്സുകളും തിരുവനന്തപുരത്ത് എത്തും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.