KSRTC | നഷ്ടത്തിന് മേൽ നഷ്ടം; ജീവനക്കാരുടെ രണ്ട് ദിവസത്തെ പണിമുടക്കിൽ കെഎസ്ആർടിസിക്ക് നഷ്ടം മൂന്ന് കോടി രൂപ; ആകെ നഷ്ടം 9.4കോടി രൂപ

പണിമുടക്കിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച മാത്രം കെഎസ്ആർടിസിക്കുണ്ടായ വരുമാന നഷ്ടം ഏകദേശം ഒന്നരക്കോടി രൂപയാണ്

Written by - Zee Malayalam News Desk | Last Updated : Nov 7, 2021, 11:06 AM IST
  • നിലവിലുള്ള സർവീസുകളിൽ നിന്നായി ഒരു ദിവസം മൂന്ന് കോടി 60 ലക്ഷം രൂപയാണ് കെഎസ്ആർടിസിക്ക് ലഭിക്കുന്നത്
  • ഇതിൽ ഇന്ധന-വൈദ്യുതി ചെലവുകൾ കഴിഞ്ഞാൽ ഒന്നരകോടി രൂപയാണ് വരുമാനമായി കണക്കാക്കുന്നത്
  • എന്നാൽ, ഒരു ദിവസത്തെ ചെലവ് കണക്കാക്കുന്നത് ആറ് കോടി 80 ലക്ഷം രൂപയാണ്
  • അതേസമയം, ശമ്പള പരിഷ്‌കരണ ചർച്ച തുടരുമെന്നാണ് മാനേജ്മെന്റ് വ്യക്തമാക്കുന്നത്
KSRTC | നഷ്ടത്തിന് മേൽ നഷ്ടം; ജീവനക്കാരുടെ രണ്ട് ദിവസത്തെ പണിമുടക്കിൽ കെഎസ്ആർടിസിക്ക് നഷ്ടം മൂന്ന് കോടി രൂപ; ആകെ നഷ്ടം 9.4കോടി രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ കഴിഞ്ഞ രണ്ട് ദിവസത്തെ പണിമുടക്കിൽ കെഎസ്ആർടിസിക്ക് (KSRTC) നഷ്ടം മൂന്ന് കോടി രൂപ. നിലവിൽ നഷ്ടത്തിൽ പോകുന്ന കെഎസ്ആർടിസിക്ക് പണിമുടക്ക് കൂടി വന്നതോടെ വരുമാന നഷ്ടം 9.4കോടി രൂപയായി. പണിമുടക്കിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച മാത്രം കെഎസ്ആർടിസിക്കുണ്ടായ വരുമാന നഷ്ടം ഏകദേശം ഒന്നരക്കോടി രൂപയാണ്.

ഇന്ധനത്തിനായി ഒരു ദിവസം വേണ്ടിവരുന്നത് 2.8 കോടിയാണ്. ഒരു ദിവസത്തെ ശമ്പളം നൽകാൻ കെഎസ്ആർടിസിക്ക് വേണ്ടത് 2.8 കോടി രൂപയാണ്. പ്രതിദിനം അഞ്ച് കോടി രൂപ നഷ്ടമുള്ള കെഎസ്ആർടിസിക്ക് പണിമുടക്ക് ഇരട്ടിപ്രഹരമാണ് ഏൽപ്പിച്ചത്.

ALSO READ: KSRTC Employees Strike : സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാരുടെ സമരം തുടരുന്നു; ഇന്ന് ആരംഭിച്ചത് ചുരുക്കം ചില സ‍ർവ്വീസുകൾ മാത്രം

നിലവിലുള്ള സർവീസുകളിൽ നിന്നായി ഒരു ദിവസം മൂന്ന് കോടി 60 ലക്ഷം രൂപയാണ് കെഎസ്ആർടിസിക്ക് ലഭിക്കുന്നത്. ഇതിൽ ഇന്ധന-വൈദ്യുതി ചെലവുകൾ കഴിഞ്ഞാൽ ഒന്നരകോടി രൂപയാണ് വരുമാനമായി കണക്കാക്കുന്നത്.

എന്നാൽ, ഒരു ദിവസത്തെ ചെലവ് കണക്കാക്കുന്നത് ആറ് കോടി 80 ലക്ഷം രൂപയാണ്. അതേസമയം, ശമ്പള പരിഷ്‌കരണ ചർച്ച തുടരുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കുന്നത്. ഡയസ്‌നോണിന്റെ കാര്യത്തിൽ സർക്കാരിന്റെ തീരുമാനം നടപ്പിലാക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

ALSO READ: KSRTC | കെഎസ്ആർടിസിയെ അവശ്യസർവീസായി പ്രഖ്യാപിക്കുന്നത് പരി​ഗണിക്കുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു

പണിമുടക്കിയ തൊഴിലാളികൾക്ക് സർക്കാർ തീരുമാനത്തിന് വിധേയമായി ഡയസ്നോൺ ബാധകമാകുമെന്നാണ് എംഡിയുടെ സർക്കുലർ. ഡയസ്നോൺ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചാൽ ശമ്പളം നഷ്ടമാകും. വെള്ളിയാഴ്ച എല്ലാ യൂണിയനുകളും പണിമുടക്കി. ശനിയാഴ്ച രണ്ട് യൂണിയനുകളാണ് പണിമുടക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News