KSRTC Bus Accident: പന്തളത്ത് കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

Pathanamthitta: കിഴക്കമ്പലം സ്വദേശി ജോൺസൺ മാത്യു (48) ആലുവ ഇടത്തല സ്വദേശി വിഎസ് ശ്യാം (30) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് വാനും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 13, 2023, 09:26 AM IST
  • തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്
  • അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അടൂർ ​ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി
  • വാൻ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റ യാത്രക്കാരെ പുറത്തെടുത്തത്
KSRTC Bus Accident: പന്തളത്ത് കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

പത്തനംതിട്ട: പന്തളത്ത് കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. വാനിൽ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. കിഴക്കമ്പലം സ്വദേശി ജോൺസൺ മാത്യു (48) ആലുവ ഇടത്തല സ്വദേശി വിഎസ് ശ്യാം (30) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് വാനും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചത്.

തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അടൂർ ​ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. വാൻ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റ യാത്രക്കാരെ പുറത്തെടുത്തത്. ബസ് യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല. അപകടത്തെ തുടർന്ന് എംസി റോഡിൽ ഏറെ നേരം ​ഗതാ​ഗതം തടസ്സപ്പെട്ടു.

വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ലോറി ഇടിച്ച് കയറി; ഒരു മരണം, കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്

തിരുവനന്തപുരം: ആര്യനാട് കുളപ്പടയിൽ വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ലോറി നിയന്ത്രണം വിട്ട് ഇടിച്ച് കയറി ഒരാൾ മരിച്ചു. കുളപ്പട സ്വദേശി ഷീല (56) ആണ് മരിച്ചത്. കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു.വൈദ്യ വിനോദ് (4),വൈഗ വിനോദ് (8),ദിയാ ലഷ്മി (8) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലോറിയുടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ക്ലീനർ ദീലീപിനെ ആര്യനാട് പോലീസ് കസ്റ്റഡിയിൽ എടുത്തു. അമിത വേഗതയാകാം അപകടത്തിന് കാരണമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News