കോട്ടയം: മെഡിക്കൽ കോളേജിൽ നിന്നും തട്ടിക്കൊണ്ട് പോയ ശേഷം തിരികെ കണ്ടെത്തിയ കുഞ്ഞിന് പേരിട്ടു. അജയ എന്ന പേര് നിർദ്ദേശിച്ചത്. കുട്ടിയെ തിരികെ എത്തിച്ച മെഡിക്കൽ കോളേജ് എസ്.ഐ റെനീഷാണ്. അമ്മയെയും കുഞ്ഞിനെയും ഇന്ന് ഡിസ്ചാർജ് ചെയ്യും.
കേസിൽ അറസ്റ്റിലായ പ്രതി നീതുവിനെ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. നീതു ഇപ്പോഴുള്ളത് കോട്ടയത്തെ വനിതാ ജയിലിലാണ്. പ്രതിയെ ഇന്ന് മെഡിക്കൽ കോളേജിലെത്തിച്ച് തെളിവെടുക്കും. ഇവരുടെ കാമുകൻ ഇബ്രാഹിം ബാദുഷയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നീതുവിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ വഞ്ചന,ഗാർഹിക പീഢനം, ബാല പീഢനം എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. തട്ടിയെടുത്ത കുഞ്ഞ് (Infant Kidnapped) കാമുകൻ ഇബ്രാഹിന്റെ കുഞ്ഞാണെന്ന് വരുത്തി തീർക്കാൻ ആയിരുന്നു കേസിലെ പ്രതി നീതുവിന്റെ ശ്രമം.
Also Read: Viral Video: സിംഹത്തിന്റെ മുന്നിൽ പെട്ട നായക്കുട്ടി, പിന്നെ സംഭവിച്ചത്..!
ഇതിലൂടെ തന്റെ കയ്യിൽ നിന്നും ബാദുഷ തട്ടിയെടുത്ത 30 ലക്ഷം രൂപയും സ്വർണ്ണവും തിരികെ വാങ്ങാൻ ആയിരുന്നു ഈ പദ്ധതി. വ്യാഴാഴ്ച വൈകിട്ടാണ് ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ കുഞ്ഞിനെ നഴ്സിന്റെ വേഷം ധരിച്ചെത്തിയ നീതു കടത്തികൊണ്ടുപോയത്. സംഭവത്തിലെ പോലീസിൻറ ഭാഗത്ത് നിന്നുള്ള അടിയന്തിര നടപടിയാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA