Kollam Sudhi Death: കൊല്ലം സുധിയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

CM Pinarayi Vijayan On Kollam Sudhi Death: കൊല്ലം സുധിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

Written by - Zee Malayalam News Desk | Last Updated : Jun 5, 2023, 11:03 AM IST
  • കൊല്ലം സുധിയുടെ മരണത്തിൽ അനുശോചിച്ച് പിണറായി വിജയന്‍
  • തൃശൂര്‍ കയ്പമംഗലത്ത് വച്ച് പുലർച്ചെ നാലരയോടെയുണ്ടായ അപകടമാണ് കൊല്ലം സുധിയുടെ ജീവനെടുത്തത്
  • അപകട സമയത്ത് കാറിൽ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഉണ്ടായിരുന്നു
Kollam Sudhi Death: കൊല്ലം സുധിയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.തൃശൂര്‍ കയ്പമംഗലത്ത് വച്ച് പുലർച്ചെ നാലരയോടെയുണ്ടായ അപകടമാണ് കൊല്ലം സുധിയുടെ ജീവനെടുത്തത്. വടകരയില്‍ നിന്നും  പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകട സമയത്ത് കാറിൽ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഉണ്ടായിരുന്നു.

Also Read: പ്രശസ്ത ഹാസ്യ താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

അപകടം നടന്ന ഉടനെ ഗുരുതര പരിക്കേറ്റ കൊല്ലം സുധിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് താരങ്ങളെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ചാനലിന്റെ പ്രോഗ്രാമില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

Also Read: കഷ്ടപ്പാടുകളെയും പ്രതിസന്ധികളെയും ചിരിയിലൂടെ തോൽപ്പിച്ച കലാകാരൻ; നോവായി കൊല്ലം സുധി

സിനിമകളിലൂടെയും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ജഗദീഷിനെ അനുകരിച്ചാണ് നിരവധി വേദികളിൽ തരാം കയ്യടി നേടിയത്.  പല വേദികളിലും ബിനു അടിമാലിയും ഉല്ലാസിനുമൊപ്പം സുധി പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ഇവര്‍ ഒന്നിച്ച് സ്റ്റേജില്‍ എത്തുമ്പോള്‍ തന്നെ കാണികളുടെ ഉള്ളിൽ ആവേശം നിറയുമായിരുന്നു. മിമിക്രിയിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തിയ ആളാണ് കൊല്ലം സുധി.

Also Read: അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു; എലഫന്റ് ആംബുലൻസിൽ കയറ്റി വെള്ളിമല വനത്തിലേക്ക് മാറ്റും

2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും വാട്‌സപ്പ് സ്റ്റാറ്റസുകളിലും മറ്റും ചിത്രത്തിലെ നടന്റെ സംഭാഷണം ഇടംപിടിക്കാറുണ്ട്. കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി,  വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്നിവയാണ് സുധി അഭിനയിച്ച മറ്റ് സിനിമകള്‍.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News