Chavara Road Accident: കൊല്ലത്ത് വാഹനാപകടം: 4 മത്സ്യത്തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

Chavara Road Accident: കൊല്ലം ചവറയിൽ മിനി ബസും ലോറിയും കൂടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു.  

Written by - Zee Malayalam News Desk | Last Updated : Dec 28, 2021, 07:24 AM IST
  • കൊല്ലം ചവറയിൽ വാഹനാപകടം
  • 4 മത്സ്യത്തൊഴിലാളികൾ മരിച്ചു
  • 24 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്
Chavara Road Accident: കൊല്ലത്ത് വാഹനാപകടം: 4 മത്സ്യത്തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

കൊല്ലം: Chavara Road Accident: കൊല്ലം ചവറയിൽ മിനി ബസും ലോറിയും കൂടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. മത്സ്യത്തൊഴിലാളികളുമായി പോയ മിനി ബസ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. 

അപകടത്തിൽ മരിച്ച നാലുപേരും മത്സ്യത്തൊഴിലാളികളാണ്. 24 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.  റോയി, വർഗീസ് എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.  ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടമുണ്ടായത്.

Also Read: Saudi road accident | സൗദിയിൽ വാഹനാപകടത്തിൽ ഒരു മലയാളി കുടുംബത്തിലെ അഞ്ച് പേ‍‍ർ മരിച്ചു

തിരുവനന്തപുരത്ത് നിന്നും 35 മത്സ്യത്തൊഴിലാളികളുമായി കോഴിക്കോട് ബേപ്പൂരിലേക്ക് പോകുകയായിരുന്ന ബസും തിരുവനന്തപുരത്തേക്ക് മീനുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബസിൽ ഉണ്ടായിരുന്നത് തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളാണ്. 

അപകടകാരണം വ്യക്തമല്ല. കരുണാമ്പരം, ബർക്കുമൻസ്, ജസ്റ്റിൻ, ബിജു എന്നിവരാണ് മരണമടഞ്ഞത്.  ഇടപ്പള്ളി കോട്ടയ്‌ക്ക് സമീപമാണ് അപകടമുണ്ടായത്.  നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

Also Read: Teenagers Vaccination: കുട്ടികൾക്ക് കോവാക്സിൻ മാത്രം, മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

 പരിക്കേറ്റവർ കരുനാഗപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. മരണമടഞ്ഞവരുടെ മൃതദേഹങ്ങളും കരുനാഗപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News