തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി (Law Accademy) സ്ഥാപകനും ഡയറക്ടറുമായ കോലിയക്കോട് എൻ നാരായണൻ നായർ അന്തരിച്ചു. 93 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കേരളത്തിൽ നിയമ പഠനവുമായി ബന്ധപ്പെട്ട നിർണായക മാറ്റങ്ങൾക്ക് തുടക്കമിട്ട വ്യക്തിയാണ് നാരായണൻ നായർ. കേരള സർവകലാശാലയിൽ (Kerala University) നിന്ന് ആദ്യമായി നിയമത്തിൽ പിഎച്ച്ഡി ലഭിച്ചയാളാണ്. ബാർ കൗൺസിൽ അംഗമായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
നാരായണൻകുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) അനുശോചിച്ചു. കേരളത്തിന്റെ നിയമപഠന മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണൻ നായർ. ജീവിതകാലം മുഴുവൻ നിയമ പഠനത്തിന്റെ പുരോഗതിക്കും അത് കൂടുതൽ ജനകീയമാക്കുന്നതിനും അദ്ദേഹം പ്രയത്നിച്ചു. സാമൂഹിക പ്രശ്നങ്ങളിൽ നാരായണൻ നായർ സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ
വിയോഗം കേരളത്തിന്റെ നിയമ പഠന മേഖലയ്ക്ക് വലിയ നഷ്ടമാണ്. സുഹൃത്ത് കൂടിയായ നാരായണൻ നായരുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/PinarayiVijayan/posts/3970111419747325
പൊന്നമ്മയാണ് ഭാര്യ. ലക്ഷ്മി നായർ, നാഗരാജ് നാരായണൻ എന്നിവർ മക്കളും സഹകരണബാങ്ക് സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ സഹോദരനുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.