Kolancherry Accident: കോലഞ്ചേരിയില്‍ ലോറിയും കാറും കൂട്ടിയിടിച്ചു കാർ യാത്രക്കാരായ മൂന്ന് യുവാക്കൾ മരിച്ചു

ഇന്ന് പുലർച്ചെ നാലോടെ എം.സി റോഡിൽ തൃക്കളത്തൂർ കാവുംപടിക്ക് സമീപത്തായിരുന്നു അപകടം.  

Written by - Zee Malayalam News Desk | Last Updated : Aug 30, 2021, 12:16 PM IST
  • തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
  • വാഹനങ്ങളുടെ അമിത വേഗതയാവാം കാരണമെന്നാണ് പ്രാഥമിക സൂചന.
  • കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ സംഭവ സ്ഥലത്ത് തന്നെയും ഒരാൾ ആശുപത്രിക്ക് പോവും വഴിയുമാണ് മരിച്ചത്.
Kolancherry Accident: കോലഞ്ചേരിയില്‍ ലോറിയും കാറും കൂട്ടിയിടിച്ചു കാർ യാത്രക്കാരായ മൂന്ന് യുവാക്കൾ മരിച്ചു

കോലഞ്ചേരി: കാറും ലോറിയും കൂട്ടിയിടിച്ച് കോലഞ്ചേരിയിൽ മൂന്ന് പേർ മരിച്ചു. കാർ യാത്രകരായ  തൊടുപുഴ പുറപ്പുഴ സ്വദേശികളായ  മുക്കിലകാട്ടിൽ രാജേന്ദ്രൻ മകൻ ആദിത്യൻ (23), കുന്നേൽ ബാബുവിന്റെ മകൻ വിഷ്ണു (24), സഹോദരൻ അരുൺ ബാബു(22)എന്നിവരാണ് മരിച്ചത്.കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്ന പുറപ്പുഴ മുക്കിലകാട്ടിൽ അമർനാദ് ആർ പിള്ളേയെ(20) ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ നാലോടെ എം.സി റോഡിൽ തൃക്കളത്തൂർ കാവുംപടിക്ക് സമീപത്തായിരുന്നു അപകടം.  തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

ALSO READ : Dcc President List: പ്രശ്നം പ്രായമായവരോ? ഹൈക്കമാൻഡിൽ സമ്മർദ്ദം, പുതിയ പേരുകൾ ഡി.സി.സി പട്ടികയിലേക്ക്?

കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ സംഭവ സ്ഥലത്ത് തന്നെയും ഒരാൾ ആശുപത്രിക്ക് പോവും വഴിയുമാണ് മരിച്ചത്. മറ്റൊരാൾ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുത്രിയിൽ ഗരുതരാവസ്ഥയിലാണ്. എങ്ങിനെയാണ് അപകടമെന്നത് വ്യക്തതയില്ല. 

ALSO READ : Dcc President List: കോൺഗ്രസ്സിൽ അടി കനക്കുന്നു, വീണ്ടുമൊരു പോസ്റ്റർ- ഇത്തവണ പാലോട് രവിക്കെതിരെ

വാഹനങ്ങളുടെ അമിത വേഗതയാവാം കാരണമെന്നാണ് പ്രാഥമിക സൂചന. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിയതാവാം കാരണമെന്നും സൂചനയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News