പ്രമേയം പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാന്‍ കലാപം സൃഷ്ടിക്കുന്നു: കോടിയേരി

സംഭവം നടന്ന ഉടനെതന്നെ കോൺഗ്രസിന്റെയും ബിജെപിയുടേയും നേതാക്കന്മാർ സംഭവ സ്ഥലത്ത് എത്തിയത് സംശയമുളവാക്കുന്നുണ്ടെന്നും കോടിയേരി കുറിച്ചിട്ടുണ്ട്.   

Last Updated : Aug 26, 2020, 01:49 PM IST
    • സെക്രട്ടറിയേറ്റ് തീപിടുത്തത്തെ തുടർന്ന് പ്രതിപക്ഷം നടത്തിയ സമരങ്ങളെ അടച്ചാക്ഷേപിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്.
    • സംഭവം നടന്ന ഉടനെതന്നെ കോൺഗ്രസിന്റെയും ബിജെപിയുടേയും നേതാക്കന്മാർ സംഭവ സ്ഥലത്ത് എത്തിയത് സംശയമുളവാക്കുന്നുണ്ടെന്നും കോടിയേരി കുറിച്ചിട്ടുണ്ട്.
പ്രമേയം പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാന്‍ കലാപം സൃഷ്ടിക്കുന്നു: കോടിയേരി

തിരുവനന്തപുരം:  സെക്രട്ടറിയേറ്റ് തീപിടുത്തത്തെ തുടർന്ന് പ്രതിപക്ഷം നടത്തിയ സമരങ്ങളെ അടച്ചാക്ഷേപിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്.   പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാന്‍ വേണ്ടിയാണ്  കലാപം സൃഷ്ടിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.  

Also read: PPF അക്കൗണ്ട് ആക്ടീവ് അല്ലെ? ടെൻഷനടിക്കണ്ട വഴിയുണ്ട്..

തന്റെ ഫെയ്സ്ബുക്കിലൂടെയാണ് കോടിയേരി ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.  സംഭവം നടന്ന ഉടനെതന്നെ കോൺഗ്രസിന്റെയും ബിജെപിയുടേയും നേതാക്കന്മാർ സംഭവ സ്ഥലത്ത് എത്തിയത് സംശയമുളവാക്കുന്നുണ്ടെന്നും കോടിയേരി കുറിച്ചിട്ടുണ്ട്.  മാത്രമല്ല ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ കോൺഗ്രസിന്റെയും ബിജെപിയുടേയും ഇടപെടൽ സംബന്ധിച്ചുകൂടി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Also read:സിങ്കം അണ്ണാമലൈ ബിജെപിയിൽ ചേർന്നു 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു:

Trending News