കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനമായ നാളെ അതായത് ബുധനാഴ്ച സ്ത്രീകൾക്കായി കൊച്ചി മെട്രോ ഒരു സ്പെഷ്യൽ സമ്മാനം ഒരുക്കിയിരിക്കുകയാണ്. എത്ര ദൂരം വേണമെങ്കിലും ഈ ദിവസം സ്ത്രീകൾക്ക് 20 രൂപയ്ക്ക് യാത്ര ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇക്കാര്യം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) അധികൃതർ അറിയിച്ചിട്ടുണ്ട്.
ഈ യാത്രയ്‌ക്കൊപ്പം മെട്രോ യാത്രക്കാരായ സ്ത്രീകൾക്കായി നാല് മെട്രോ സ്റ്റേഷനുകളിൽ നാപ്കിൻ വെൻഡിങ് മെഷീനുകൾ കൂടി കൊച്ചി മെട്രോ സ്ഥാപിക്കും. ഇതിന്റെ ഉദ്ഘാടനവും വനിതാ ദിനമായ നാളെ തന്നെയാണ് നടത്തുന്നത്. കലൂർ മെട്രോ സ്റ്റേഷനിൽ ഉച്ചയ്ക്ക് 12:15 ന് കെ.എം.ആർ.എൽ. എം.ഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും.
ഇടപ്പള്ളി,കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വെൻഡിങ് മെഷീനുകളിൽ നിന്നും സ്ത്രീകൾക്ക് സൗജന്യമായി നാപ്കിനുകൾ ലഭിക്കും. കൊച്ചി മെട്രോ നെക്സോറ അക്കാദമിയുമായി ചേർന്നാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക് വേസ്റ്റും റീസൈക്കിൾ ചെയ്ത അലുമിനിയം, പ്ലാസ്റ്റിക് വേസ്റ്റും ഉപയോഗിച്ചാണ് നെക്സോറ അക്കാദമിയിലെ വിദ്യാർത്ഥികൾ ചെലവു കുറഞ്ഞ നാപ്കിൻ വെൻഡിങ് മെഷീനുകൾ നിർമ്മിച്ചിരിക്കുന്നത്.
ബ്രഹ്‌മപുരത്തെ തീ അണച്ചു; പുക ശമിപ്പിക്കാൻ വ്യോമസേന ഹെലികോപ്ടർ ഇന്നെത്തും
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണച്ചു. പുക ശമിപ്പിക്കുന്നതിനായി വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ ഇന്നെത്തും. 30 ഫയർ യൂണിറ്റുകളും, 125 അഗ്നി രക്ഷാ സേനാംഗങ്ങളും ചേർന്ന് അഞ്ച് ദിവസം നീണ്ടു നിന്ന ദൗത്യത്തിനൊടുവിലാണ് തീ അണച്ചത്. മാലിന്യത്തിന്‍റെ അടിയില്‍ നിന്നും പുക ഉയരുന്ന സാഹചര്യത്തില്‍ ഇത് ശമിപ്പിക്കുന്നതിനായുള്ള ശ്രമം നാളെയും തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ
ഇന്നും നേവിയുടേയും എയര്‍ഫോഴ്സിന്‍റേയും സേവനം തുടരും. പുകയെ തുടര്‍ന്നുള്ള ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി കൊച്ചിയിലെ സ്കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കുമാണ് അവധി. കൊച്ചി കോര്‍പ്പറേഷനു പുറമെ വടവുകോട് - പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകളിലും,തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികളിലേയും സ്കൂളുകള്‍ക്കാണ് അവധി ബാധകമായിരിക്കുന്നത്. എന്നാൽ പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല. കൂടതെ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് നാളെ ഡിവിഷൻ ബഞ്ച് പരിഗണിക്കും. ഇതിനിടയിൽ ബ്രഹ്മപുരത്തെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നതുവരെ ജൈവമാലിന്യ സംസ്‌കരണത്തിന് അമ്പലമേട്ടില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...