കൊച്ചി : അടുത്ത അധ്യയന വർഷം ആരംഭിക്കുന്ന ജൂൺ ഒന്ന് മുതൽ വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യ യാത്ര സൗകര്യമേർപ്പെടുത്തി കൊച്ചി മെട്രോ. നിശ്ചിത സമയങ്ങളിൽ സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും യാത്ര ചെയ്യുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യ സേവനം ലഭിക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.
മെട്രോ സ്റ്റേഷനുകളിൽ സ്കൂളിൽ നിന്നും ലഭിക്കുന്ന ഐഡി കാർഡ് പ്രദർശിപ്പിച്ചാൽ ഫ്രീ പാസ് ലഭിക്കുന്നതാണ്. എന്നാൽ കെഎംആർഎൽ നിർദേശിക്കുന്ന ചില നിശ്ചിത സമയങ്ങളിൽ മാത്രം യാത്ര ചെയ്യുന്നവർക്കെ ഈ ആനുകൂല്യം ലഭ്യമാകൂ. രാവിലെ ഏഴ് മണി മുതൽ 9 മണി വരെയും ഉച്ചയ്ക്ക് ശേഷം 12.30 മുതൽ 3.30 വരെയും യാത്ര ചെയ്യുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമാണ് സൗജന്യ സർവീസ് ലഭിക്കുക.
ALSO READ : വിവാഹ ഫോട്ടോഷൂട്ടുകൾക്ക് ഇനി മെട്രോയും
നേരത്തെ മാർച്ച് എട്ട് വനിതാ ദിനത്തോട് അനുബന്ധിച്ച് സ്ത്രീ യാത്രാക്കാർക്ക് ഒരു ദിവസത്തേക്ക് സൗജന്യ സേവനം നൽകിയിരുന്നു. അതിന് മുമ്പ് ഡിസംബറിൽ ചില സ്റ്റേഷനുകൾക്കിടയിലുള്ള സർവീസുകൾക്കും സൗജന്യ സേവനം കൊച്ചി മെട്രോ ഏർപ്പെടുത്തിയിരുന്നു.
അടുത്തിടെയാണ് വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ പോസ്റ്റ് -പ്രീ വിവാഹ ഫോട്ടോ ഷൂട്ടുകൾക്ക് അനുമതി നൽകിയത്. നേരത്തെ സിനിമയുടെയും പരസ്യങ്ങളുടെയും ഷൂട്ടിങിന് മാത്രമായിരുന്നു അനുമതി നൽകിയിരുന്നത്. എന്നാൽ കുറഞ്ഞാൽ നിർമാണ ചിലവിൽ വിവാഹ ഫോട്ടോഷൂട്ടുകൾക്കാണ് കെഎംആർഎൽ പുതുതായി അനുമതി നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.