Wayanad: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയം! വയനാട്ടിൽ അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് ആരോപണം

Kits filled with essential Items Seized: വെറ്റിലയും ചുണ്ണാമ്പും അടക്കമുള്ള വസ്തുക്കൾ പിടിച്ചെടുത്തവയിലുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Apr 25, 2024, 08:02 AM IST
  • 1500 ഭക്ഷ്യ കിറ്റുകളാണ് പിടികൂടിയത്.
  • രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം,
  • കിറ്റ് എവിടെ നൽകാനുള്ളതാണെന്ന് അറിയില്ലെന്ന് ഡ്രൈവർ.
Wayanad: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയം! വയനാട്ടിൽ അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് ആരോപണം

വയനാട് സുൽത്താൻ ബത്തേരിയിൽ വിതരണത്തിന് തയ്യാറാക്കിയ ഭക്ഷ്യക്കിറ്റുകൾ പിടികൂടി. 1500 കിറ്റുകളാണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ആവശ്യസാധനങ്ങൾക്കൊപ്പം വെറ്റിലയും ചുണ്ണാമ്പും അടക്കമുള്ള വസ്തുക്കളും ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തിന് മുന്നിൽ നിന്ന് പിടിച്ചെടുത്ത കിറ്റുകളിൽ ഉണ്ട്.  ആദിവാസി കോളനികളിൽ വിതരണം ചെയ്യാൻ ബിജെപി തയ്യാറാക്കിയതാണ് കിറ്റുകൾ എന്ന് ആരോപണം. 

ALSO READ: 12 വര്‍ഷത്തിന് ശേഷം മകളെ കണ്ട് പ്രേമകുമാരി! നിമിഷ പ്രിയയുടെ അമ്മ യെമനിലെ ജയിലിലെത്തി

നേരത്തെ 800 കിറ്റുകൾ കൂടി കയറ്റി പോയിരുന്നതായും ബിജെപി നേതാവ് മദൻലാലാണ് ഓർഡർ നൽകിയതെന്നും കടയുടമ. അതേസമയം, എവിടേക്ക് നൽകാനുള്ളതാണെന്ന് അറിയില്ല എന്നാണ് കിറ്റുകൾ കയറ്റിയ ലോറിയുടെ ഡ്രൈവർ നൽകിയ മൊഴി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News