മസാല ബോണ്ട് കേസ്; ഇഡിക്ക് എതിരായ തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹര്‍ജികളില്‍ വിധി ഇന്ന്

താന്‍ ഫെമ നിയമ ലംഘനം നടത്തിയെന്ന് പറയുന്ന ഇ ഡി കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് തോമസ് ഐസക് ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 10, 2022, 09:11 AM IST
  • ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
  • ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചായിരിക്കും വിധി പറയുന്നത്
  • ഇഡി സമന്‍സുകള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം
മസാല ബോണ്ട് കേസ്;  ഇഡിക്ക് എതിരായ തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹര്‍ജികളില്‍ വിധി ഇന്ന്

മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സിനെതിരായ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെയും കിഫ് ബിയുടെയും ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന്  വിധി പറയും. ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചായിരിക്കും വിധി പറയുന്നത്. ഇഡി സമന്‍സുകള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം.

താന്‍ ഫെമ നിയമ ലംഘനം നടത്തിയെന്ന് പറയുന്ന ഇ ഡി കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് തോമസ് ഐസക് ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നത്. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്നാണ് കിഫ്ബി വാദിക്കുന്നത്. 

ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം ഇ ഡിക്കില്ലെന്നും റിസര്‍വ് ബാങ്കിനാണെന്നും കിഫ്ബി വ്യക്തമാക്കി. സംശയകരമായ ഇടപാടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് സമന്‍സ് അയച്ചതെന്നും സംശയമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ അധികാരം ഉണ്ടെന്നു ഇ ഡി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News