Kollam Child Missing Case: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചേക്കും

Kollam Child Missing Case: കേസുമായി ബന്ധമുണ്ടെന്ന സംശയത്താൽ ഇന്ന് രാവിലെ ശ്രീകണ്‌ഠേശ്വരത്തു നിന്ന് രണ്ടുപേരേയും ശ്രീകാര്യത്തു നിന്ന് ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു

Written by - Zee Malayalam News Desk | Last Updated : Nov 28, 2023, 10:25 AM IST
  • കസ്റ്റഡിയിലെടുത്ത മുന്നുപേരേയും ചോദ്യം ചെയ്തശേഷം വിട്ടയച്ചേക്കും
  • ഇവർക്ക് സംഭവവുമായി ഒരു ബന്ധവുമില്ലെന്നാണ് വിവരം
  • ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ഇവർക്ക് കേസുമായി ബന്ധമില്ലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു
Kollam Child Missing Case: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചേക്കും

കൊല്ലം: ഓയൂരിൽ നിന്നും ആറു വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് തിരുവനന്തപുരത്തു നിന്നും കസ്റ്റഡിയിലെടുത്ത മുന്നുപേരേയും ചോദ്യം ചെയ്തശേഷം വിട്ടയച്ചേക്കുമെന്ന് റിപ്പോർട്ട്. ഇവർക്ക് സംഭവവുമായി ഒരു ബന്ധവുമില്ലെന്നാണ് വിവരം. 

Also Read: Kollam Child Missing Case: പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാ ചിത്രം പുറത്ത്

കേസുമായി ബന്ധമുണ്ടെന്ന സംശയത്താൽ ഇന്ന് രാവിലെ ശ്രീകണ്‌ഠേശ്വരത്തു നിന്ന് രണ്ടുപേരേയും ശ്രീകാര്യത്തു നിന്ന് ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ഇവർക്ക് കേസുമായി ബന്ധമില്ലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. 

Also Read: ഇന്ന് ഹനുമത് കൃപയാൽ ഈ രാശിക്കാരുടെ എല്ലാ കഷ്ടതകളും മാറും ഒപ്പം ധനനേട്ടവും !

സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെയാണ് ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്.  നാലുപേരാണ് കാറിലെത്തിയതെന്നും അമ്മക്ക് കൊടുക്കാനായി ഒരു പേപ്പർ കൊടുക്കാൻ നീട്ടിയെന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ കുട്ടിയെ വലിച്ചിടുകയുമായിരുന്നെന്ന് കസേരയുടെ സഹോദരൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News