സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; യെല്ലോ അലർട്ടുള്ളത് 2 ജില്ലകളിൽ

1746.9 എംഎം ആയിരുന്നു ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ സാധാരണ ലഭിക്കേണ്ടിയിരുന്ന മഴ. എന്നാൽ 911.6 എംഎം മഴ മാത്രമാണ് ഇതുവരെ ലഭിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 1, 2023, 09:13 AM IST
  • ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
  • തിരുവനന്തപുരത്ത് ഉൾപ്പെടെ തെക്കൻ ജില്ലകളിൽ ഇന്നലെ രാത്രി മഴ ലഭിച്ചിരുന്നു.
  • സെപ്റ്റംബറിലും കേരളത്തിൽ മഴ സാധ്യത കുറവാണെന്നാണ് കാലാവസ്ഥാ വിഭാ​ഗം പ്രവചിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; യെല്ലോ അലർട്ടുള്ളത് 2 ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വ്യാപകമഴ ലഭിച്ചു തുടങ്ങിയതായി റിപ്പോർട്ട്. പല ഇടങ്ങളിലും ഭേദപ്പെട്ട മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് ഉൾപ്പെടെ തെക്കൻ ജില്ലകളിൽ ഇന്നലെ രാത്രി മഴ ലഭിച്ചിരുന്നു. സെപ്റ്റംബറിലും കേരളത്തിൽ മഴ സാധ്യത കുറവാണെന്നാണ് കാലാവസ്ഥാ വിഭാ​ഗം പ്രവചിച്ചിരിക്കുന്നത്. സാധാരണ സെപ്റ്റംബറിൽ ലഭിക്കേണ്ട മഴയെക്കാൾ ഭൂരിഭാഗം മേഖലയിലും കുറവായിരിക്കും ലഭിക്കുക.

ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണ മഴ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. 1746.9 എംഎം ആയിരുന്നു ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ സാധാരണ ലഭിക്കേണ്ടിയിരുന്ന മഴ. എന്നാൽ 911.6 എംഎം മഴ മാത്രമാണ് ഇതുവരെ ലഭിച്ചത്. കഴിഞ്ഞ 123 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതിലുള്ള മണ്‍സൂണ്‍ ആണ് ഈ വര്‍ഷം ഉണ്ടായത് എന്ന് റിപ്പോര്‍ട്ട്. അതായത്, ഏറ്റവും കുറഞ്ഞ മഴ രേഖപ്പെടുത്തിയ ആഗസ്റ്റ്‌ മാസം ആണ് കടന്നുപോയത്. ഇതിനുമുന്‍പ് ഏറ്റവും കുറഞ്ഞ തോതില്‍ മഴ ലഭിച്ച ഓഗസ്റ്റ്‌ മാസം 1901ലായിരുന്നു എന്നാണ് റെക്കോര്‍ഡുകള്‍ പറയുന്നത്.

Also Read: Harshina Case: വയറ്റിൽ കത്രിക കുടുങ്ങിയ കേസ്: പുതുക്കിയ പ്രതിപട്ടികയുമായി പോലീസ് കോടതിയിലേക്ക്

കേന്ദ്ര കാലാവസ്ഥാ വകുപ്പ്  നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.  അതായത്, സെപ്റ്റംബര്‍ മാസത്തില്‍ മണ്‍സൂണ്‍ വീണ്ടും ശക്തമാകും. കാലവർഷം പൂർണമായി അവസാനിച്ചിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്‍റെ മധ്യ, തെക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും മറ്റ് ഭാഗങ്ങളില്‍ സാധാരണ മഴയ്ക്കും സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News