Wayanad Landslide: വയനാട് ഉരുള്‍പൊട്ടല്‍; മരണം 353 ആയി, ഇനി കണ്ടെത്താനുള്ളത് 206 പേരെ

Wayanad landslide Updates: തിരച്ചിൽ ഇനി ദുഷ്കരമാണെന്ന്  ദൗത്യസംഘം. ഇരുനൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Aug 3, 2024, 11:47 PM IST
  • പ്രദേശത്തെ 206 പേരെ ഇനി കണ്ടെത്താനുണ്ട്.
  • ഡ്രോൺ ബേസ്ഡ് റഡാർ സംവിധാനം ഉപയോഗിച്ചാകും ഇനി പരിശോധന.
  • ചാലിയാർ പുഴയിലേയും പുഞ്ചിരമട്ടത്തേയും ഇന്നത്തെ തിരച്ചിൽ ദൗത്യസംഘം അവസാനിപ്പിച്ചു.
Wayanad Landslide: വയനാട് ഉരുള്‍പൊട്ടല്‍; മരണം 353 ആയി, ഇനി കണ്ടെത്താനുള്ളത് 206 പേരെ

വയനാട്ടിലെ മുണ്ടക്കൈയേയും ചൂരൽമലയേയും തകർത്തെറിഞ്ഞ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം  353 ആയി.  ദുരന്തഭൂമിയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. തിരച്ചിൽ ദുഷ്കരമെന്ന് ദൗത്യസംഘം അറിയിച്ചു. 206 പേരെ ഇനി കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ നാളെ പുനഃരാരംഭിക്കും. ആഴത്തിൽ പരിശോധന നടത്താൻ കഴിയുന്ന ഡ്രോൺ ബേസ്ഡ് റഡാർ സംവിധാനം ഉടൻ എത്തും. ചാലിയാർ പുഴയിലേയും പുഞ്ചിരമട്ടത്തേയും ഇന്നത്തെ തിരച്ചിൽ ദൗത്യസംഘം അവസാനിപ്പിച്ചു. 

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഇരകളായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ് തുകകള്‍ വേഗത്തില്‍ നല്‍കാന്‍ കേന്ദ്രനിര്‍ദേശം. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ഉള്‍പ്പെടെയുള്ള പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും  നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷുറന്‍സ്, ഓറിയെന്റല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് അടക്കം കമ്പനികള്‍ക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ALSO READ: ദുരിതാശ്വാസ നിധി: കോൺഗ്രസിൽ തമ്മിലടി രൂക്ഷം; കെ. സുധാകരനെതിരെ ചെന്നിത്തലയും സതീശനും

മുണ്ടക്കൈ - ചൂരൽമല ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവ്വേ  നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും  തിരച്ചിൽ. ഉരുൾപൊട്ടലിൽ  പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കും. 

എൻ.ഡി.ആർ.എഫ്, കെ - 9 ഡോഗ് സ്ക്വാഡ്, ആർമി കെ - 9 ഡോഗ് സ്ക്വാഡ്, സ്പെഷ്യൽ ഓപറേഷൻ ഗ്രൂപ്പ്, മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പ്, പോലിസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, തമിഴ്നാട് ഫയർ ആൻഡ് റസ്ക്യൂ, മെഡിക്കൽ ടീം, ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡെൽറ്റ സ്ക്വാഡ്, നേവൽ, കോസ്റ്റ് ഗാർഡ്  തുടങ്ങിയ 11 സേനാ വിഭാഗങ്ങളിലെ 1264 പേരാണ് ആറ് മേഖലകളിലായി തിരിഞ്ഞ് അഞ്ച് ദിവസം  തിരിച്ചിൽ നടത്തിയത്.  പരിശോധനയിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തി. 

പുഞ്ചിരി മട്ടം, മുണ്ടക്കൈ, ചൂരൽമല, വില്ലേജ് പരിസരം, സ്കൂൾ റോഡ് എന്നിവടങ്ങളിലായി 31 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചും പരിശോധന നടത്തി.  അപകടത്തിൽ കാണാതായവരെ കണ്ടെത്തുന്നതിന് ഫോട്ടോഗ്രാഫി ഫോൾഡറും മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത കുടുംബങ്ങളെയും പരിശോധിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും സമിതി അറിയിച്ചു. 

ക്യാമ്പുകളിലെ ശുചിത്വം ഉറപ്പാക്കും. ആവശ്യമില്ലാതെ ദുരന്ത ഭൂമിയിലേക്ക് എത്തുന്നവരെ പ്രോത്സാഹിപ്പിക്കില്ല. ഇത്തരം ടൂറിസം യാത്രകൾ നിരുത്സാഹപ്പെടുത്തും. കുടുംബാംഗങ്ങൾ നഷ്ടമായവർ ഉൾപ്പടെയാണ് തിരച്ചിലിന് ഇറങ്ങുന്നത്. അവരുടെ വൈകാരികത മനസ്സിലാക്കണം. രക്ഷാപ്രവർത്തനം നടത്തുന്ന സ്ഥലത്ത് ഭക്ഷണം നൽകുന്നതിന് ആളുകൾ പോകരുത്. 

ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നും മന്ത്രിസഭാ ഉപസമിതി പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ എന്നിവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News