Kerala Sarvakalashala Kozha Case: മരിച്ച വിധികർത്താവ് ഷാജി ഒന്നാം പ്രതി; കേരള സർവകലാശാല കലോത്സവത്തിലെ കോഴ കേസ് എഫ്ഐആർ പുറത്ത്

Kerala University Bribary Case: രണ്ടും മൂന്നും പ്രതികളുടെ സ്വാധീനത്തിന് ഒന്നാം പ്രതിയായ ഷാജി വഴങ്ങി. പ്രതികൾ പരിശീലനം നൽകിയ വിദ്യാർത്ഥികൾക്ക് കൂടുതൽ മാർക്ക് നൽകി. കേരള സർവകലാശാലയോടും മറ്റു വിദ്യാർത്ഥികളോടും പ്രതികൾ ചെയ്ത കുറ്റകരമായ വിശ്വാസവഞ്ചനയാണെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 14, 2024, 02:39 PM IST
  • കോഴ ആരോപണത്തിൽ മകനെ കുടുക്കിയതാണെന്നും ആ മനോ വിഷമത്തിലാണ് ജീവനോടുക്കിയതെന്നുമാണ് മരിച്ച വിധി കർത്താവ് ഷാജിയുടെ മാതാവ് ലളിതയുടെ പ്രതികരണം.
  • ആരോ തന്നെ കുടുക്കിയതാണെന്നും പണം വാങ്ങിച്ചിട്ടില്ലെങ്കിലും മകൻ പറഞ്ഞു എന്നും ലളിത പറഞ്ഞു. മൂന്ന് ദിവസവും ഇതുതന്നെയാണ് ആവർത്തിച്ചതെന്നും അമ്മ വ്യക്തമാക്കി.
Kerala Sarvakalashala Kozha Case: മരിച്ച വിധികർത്താവ് ഷാജി ഒന്നാം പ്രതി; കേരള സർവകലാശാല കലോത്സവത്തിലെ കോഴ കേസ് എഫ്ഐആർ പുറത്ത്

തിരുവനന്തപുരം:  കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണവുമായി ബന്ധപ്പെട്ട എഫ്ഐആർ എത്തി. കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത ഇതികർത്താവ് ഷാജിയാണ് കേസിൽ ഒന്നാം പ്രതി. ജോമറ്റ്, സൂരജ് എന്നീ നൃത്ത പരിശീലകർ രണ്ടും മൂന്നും പ്രതികളാണ്. വിശ്വാസവഞ്ചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

രണ്ടും മൂന്നും പ്രതികളുടെ സ്വാധീനത്തിന് ഒന്നാം പ്രതിയായ ഷാജി വഴങ്ങി. പ്രതികൾ പരിശീലനം നൽകിയ വിദ്യാർത്ഥികൾക്ക് കൂടുതൽ മാർക്ക് നൽകി. കേരള സർവകലാശാലയോടും മറ്റു വിദ്യാർത്ഥികളോടും പ്രതികൾ ചെയ്ത കുറ്റകരമായ വിശ്വാസവഞ്ചനയാണെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്. കലോത്സവം കോഴ ആരോപണത്തിൽ മുൻകൂർ ജാമ്യം ഹർജിയുമായി നിർത്ത പരിശീലകരായ ജോമെ റ്റ് മൈക്കിൾ, സൂരജ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാഷ്ട്രീയ സമ്മർദ്ധമാണ് ഈ പരാതിക്ക് പിന്നിലെന്നാണ് അധ്യാപകർ ആരോപിക്കുന്നത്.  പൊലീസ് അറസ്റ്റ് ചെയ്ത് തങ്ങളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും അധ്യാപകർ പരാതിയിൽ ചൂണ്ടിക്കാട്ടി.

ALSO READ: കടുത്ത ചൂട്, ഒൻപത് ജില്ലക്കാർ സൂക്ഷിക്കണം

മാർഗം കളിയിൽ ഒന്നാം സ്ഥാനം നേടിയത് തങ്ങൾ പരിശീലിപ്പിച്ച ടീമിനാണ്. എന്നാൽ വിധി കർത്താവിന് തങ്ങൾ കോഴ നൽകിയിട്ടില്ലെന്നും,  പൊലീസ് കെട്ടിച്ചമച്ച ആരോപണങ്ങളാണ് ഇവയെന്നും അധ്യാപകർ ആരോപിക്കുന്നു. മുൻ‌കൂർ ജാമ്യ ഹർജി സംബന്ധിച്ച് തീരുമാനം ഉണ്ടാകുന്നത് വരെ അറസ്റ്റ് തടയണമെന്നാണ് അധ്യാപകർ ആവശ്യപ്പെടുന്നത്. അതേസമയം ഹാജരാകാൻ ആവശ്യപ്പെട്ട് കന്റോൺമെന്റ് പൊലീസ് നൃത്താധ്യപകർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

 അതിനിടെ കോഴ ആരോപണത്തിൽ മകനെ കുടുക്കിയതാണെന്നും ആ മനോ വിഷമത്തിലാണ് ജീവനോടുക്കിയതെന്നുമാണ് മരിച്ച വിധി കർത്താവ് ഷാജിയുടെ മാതാവ് ലളിതയുടെ പ്രതികരണം. ആരോ തന്നെ കുടുക്കിയതാണെന്നും പണം വാങ്ങിച്ചിട്ടില്ലെങ്കിലും മകൻ പറഞ്ഞു എന്നും ലളിത പറഞ്ഞു. മൂന്ന് ദിവസവും ഇതുതന്നെയാണ് ആവർത്തിച്ചതെന്നും അമ്മ വ്യക്തമാക്കി.

 വാങ്ങുകയാണെങ്കിൽ കൂടെ ഇരിക്കുമോ മക്കളെ നയിച്ചു കിട്ടിയ പൈസ കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത് എന്നാണ് ലളിതമാധ്യമങ്ങളോട് പ്രതികരിച്ചത്. മാനസികമായി ഉണ്ടായ വിഷമമാണ് ഷാജിയെ തളർത്തിയത് സഹോദരൻ അനിൽകുമാറും മാധ്യമങ്ങളോട് പറഞ്ഞു അടുത്ത ആളുകൾ തന്നെയാണ് ഷാജിയെന്നും മരിക്കുന്നതിനു മുമ്പ് ഷാജി പറഞ്ഞതായി സഹോദരൻ അറിയിച്ചു എന്നാൽ പേരുകൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News